ലഹരി കിട്ടാന്‍ അപസ്മാരത്തിനുള്ള മരുന്ന്; തമിഴ് നാട് സ്വദേശികള്‍ അറസ്റ്റില്‍
കൊച്ചി: (www.kvartha.com 10.03.2018) ലഹരി കിട്ടാന്‍ അപസ്മാരത്തിനുള്ള മരുന്ന് വിതരണം ചെയ്ത സംഭവത്തില്‍ രണ്ട് തമിഴ് നാട് സ്വദേശികള്‍ അറസ്റ്റില്‍. തേനി സോളമന്‍ അയ്യര്‍ കോവില്‍ തെരുവില്‍ മണികുമാര്‍(24), നിറൈ പാണ്ഡ്യന്‍ കോവില്‍ കോമ്പൗണ്ടില്‍ മുരളീധരന്‍(49), എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്.
ഇവരില്‍ നിന്ന് അപസ്മാരത്തിന് ഉപയോഗിക്കുന്ന 327 ഫീനോ ബാര്‍ബിടോണ്‍ ഗുളികകള്‍ പിടിച്ചെടുത്തു. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ ഇരുവരും ബന്ധുക്കളാണ്.
കൊച്ചിയിലെ കോളജ് ക്യാംപസുകള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ ഗുളികകള്‍ വിതരണം ചെയ്യുന്നത്. നേരത്തെ ഇവര്‍ നൈട്രോസിംപാം ഗുളികകള്‍ കൊച്ചിയില്‍ വിതരണം ചെയ്തിരുന്നു. എന്നാല്‍ എക്‌സൈസിന്റെ ഇടപെടലോടെ നൈട്രോസിംപാം ഗുളികകളുടെ ലഭ്യത കുറഞ്ഞതോടെയാണ് ഇതേ ലഹരി കിട്ടുന്ന ഫീനോ ബാര്‍ബിടോണ്‍ ഗുളികകളിലേക്ക് തിരിഞ്ഞത്.
മധുരയില്‍ നിന്നാണ് ഗുളികള്‍ വാങ്ങുന്നത്. 30 ഗുളികകള്‍ അടങ്ങുന്ന ഒരു സ്ട്രിപ്പിന് 10,000 മുതല്‍ 20,000 രൂപ വരെ ഇവര്‍ ആവശ്യക്കാരില്‍ നിന്നും വാങ്ങുന്നു. മണികുമാര്‍ മറൈന്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയും, മുരളീധരന്‍ എല്‍ ഐ സി ഏജന്റുമാണ്. ഇവരുടെ കൊച്ചിയിലെ ഇടപാടുകാരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
എറണാകുളം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി എസ് ശശികുമാര്‍, ഇന്‍സ്‌പെക്ടര്‍ റോയി ജയിംസ്, പ്രിവന്റീവ് ഓഫീസര്‍മാര്‍ സി കെ മധു, ജയരാമന്‍, സത്യനാരായണന്‍, സ്വാഡ് അംഗങ്ങള്‍ സതീഷ് ബാബു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍, ശരത് മോന്‍, മുനീര്‍, ദിലീപ് പരമേശ്വരന്‍, രാജീവ്, ജയകുമാര്‍, ജോബ്, ആഷ് ലി, സുനില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടാന്‍ നേതൃത്വം നല്‍കിയത്.

Keywords: Two held near Ernakulam South railway station with banned drugs, Kochi, News, Health & Fitness, Health, Ernakulam, Arrest, Police, Probe, Criminal Case, Crime, Kerala.
Powered by Info News For You

Comments
Post a Comment