കശ്മീരില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മു: (www.kvartha.com 29.03.2018) രജൗരി ജില്ലയിലെ സുന്ദര്‍ബനിയിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടു. നിയന്ത്രണ രേഖയിലൂടെ ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറിയ ഭീകരരാണ് കൊല്ലപ്പെട്ടത്. അഞ്ച് ദിവസങ്ങള്‍ക്ക് മുന്‍പാണിവര്‍ ഇന്ത്യയിലേയ്ക്ക് കടന്നത്. കൂടുതല്‍ ഭീകരര്‍ കടന്നുകയറിയിട്ടുണ്ടെന്ന സൂചനയെ തുടര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ നടക്കുകയാണ്. സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

National, Kashmir, Terrorists

സുന്ദര്‍ബനിയിലെ സി ആര്‍ പി എഫ് ക്യാമ്പിന് പുറത്തുനിന്നും സ്‌ഫോടക വസ്തുക്കള്‍ നിറച്ച മൂന്ന് ബാഗുകള്‍ കണ്ടെത്തിയിരുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സുന്‍ ജുവന്‍ ആര്‍മി ക്യാമ്പിന് നേര്‍ക്ക് ഭീകരാക്രമണമുണ്ടായത്. അന്ന് അഞ്ച് ജവാന്മാര്‍ രക്തസാക്ഷിത്വം വരിച്ചിരുന്നു. മൂന്ന് ഭീകരരും കൊല്ലപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: Earlier on Wednesday, Deputy Commissioner, Rajouri, Shahid Iqbal Choudary had ordered the closure of all educational institutions in the Sunderbani sector in view of the search operation.

Keywords: National, Kashmir, Terrorists


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?