നഴ്‌സുമാരുടെ അനിശ്ചിതകാല സമരം ഹൈകോടതി സ്‌റ്റേ ചെയ്തു

കൊച്ചി: (www.kvartha.com 01/03/2018) നഴ്‌സുമാരുടെ അനിശ്ചിതകാല സമരം ഹൈകോടതി സ്‌റ്റേ ചെയ്തു. വേതന വര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ മാര്‍ച്ച് അഞ്ചു മുതല്‍ നടത്താനിരുന അനിശ്ചിതകാല സമരമാണ് ഹൈകോടതി സ്‌റ്റേ ചെയ്തത്.

സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. നഴ്‌സുമാരുടെ സംഘടനക്ക് നോട്ടീസ് അയക്കാനും കോടതി നിര്‍ദേശം നല്‍കി.

 News, Kochi, Kerala, High Court, Crime Branch, Investigates, Police, Magistrate Unnikrishnan suicide case;High court ordered to crime branch investigation continue


നഴ്‌സുമാര്‍ നടത്തുന്ന സമരം സംസ്ഥാനത്തെ ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ ഹരജി നല്‍കിയത്. സമരം നടത്തിയാല്‍ സ്വകാര്യ ആശുപത്രികളിലെ അത്യാഹിത വിഭാഗം തടസപ്പെടും. അടിയന്തിര സഹായം വേണ്ടിവരുന്ന രോഗികളെയും സമരം ബാധിക്കുമെന്നും ഹരജിയില്‍ പറയുന്നു. തിങ്കളാഴ്ച ഹരജി വീണ്ടും പരിഗണിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Nurses, Nurses Strike, High Court,HC stayed private hospital nurse's strike


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?