ഭര്‍ത്താവിനോടൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ കാറിടിച്ച് പരിക്കേറ്റ വീട്ടമ്മ മരിച്ചു

പയ്യന്നൂര്‍: (www.kvartha.com 20.03.2018) ബസിറങ്ങി ഭര്‍ത്താവിനോടൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു.പയ്യന്നൂര്‍ വീവേഴ്സ് സൊസൈറ്റി ജീവനക്കാരന്‍ വെള്ളൂര്‍ പുതിയ തെരുവിലെ കിഴക്കാട്ടെ രാജീവന്റെ ഭാര്യ പി.വി.ബിന്ദു(42)വാണ് മംഗലാപുരം സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കിടയില്‍ മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം മൂന്നരയോടെ വെള്ളൂര്‍ പൊസ്റ്റോഫീസിന് സമീപം ദേശീയ പാതയിലാണ് അപകടം.പയ്യന്നൂരിൽ നിന്നും വീട്ടിലേക്കുള്ള മടക്കയാത്രയില്‍ ബസിറങ്ങിയ ദമ്പതികള്‍ റോഡ് മുറിച്ചുകടക്കവേ കെഎല്‍ 25 ഡി 6087 മാരുതി ഓമ്‌നികാര്‍ ബിന്ദുവിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.



ഗുരുതരമായി പരിക്കേറ്റ ബിന്ദു ആദ്യം പരിയാരം മെഡിക്കല്‍ കൊളേജിലും പിന്നീട് മംഗലാപുരം സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലായിരുന്നു. അപകടമുണ്ടാക്കിയ കാര്‍ പയ്യന്നൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.പെരുമ്പ ക്ലാസിക് ഹോമിയോ ക്ലിനിക്കിലെ ജീവനക്കാരിയാണ് ബിന്ദു. ചന്തേരയിലെ പരേതനായ പി വി കണ്ണന്റേയും ജാനകിയുടേയും മകളാണ്. സഹോദരങ്ങള്‍: ഗീത (ചന്തേര), രാധാമണി തിരുവിൽ വാമല).


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


Summary: Woman dies from injuries sustained in Payyannur crash
Keywords: Payyannur, Accident, Bindu, PV Bindhu wife of Rajeevan, Pariyaram Medical College, Manglore Private Hospital, Malayalam News


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?