പ്രണയിച്ച് സ്വന്തമാക്കിയ ഭാര്യയെ കഴുത്തറുത്ത് കൊന്ന് യുവാവ് പോലീസില്‍ കീഴടങ്ങി

ന്യൂഡല്‍ഹി: (www.kvartha.com 03.03.2018) ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ് പോലീസിന് മുന്‍പില്‍ കീഴടങ്ങി. 35കാരിയായ മീനാക്ഷിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഉമേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. രക്തം പുരണ്ട് വസ്ത്രം ധരിച്ചാണിയാള്‍ സ്റ്റേഷനിലെത്തിയത്.

10 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു ഉമേഷ് മീനാക്ഷിയെ വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ഉമേഷിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ വിവാഹത്തില്‍ പതിനഞ്ച് വയസുള്ള ഒരു മകളുണ്ട്.

National, Murder, Husband, Wife

വിവാഹശേഷം ഉമേഷ് പതിവായി ഭാര്യയെ ശാരീരികമായി ഉപദ്രവിക്കുമായിരുന്നു. പലപ്പോഴും ഇതേകുറിച്ച് മീനാക്ഷി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ജനറേറ്റര്‍ ഡീലറായ ഉമേഷുമായി പോലീസുകാര്‍  നല്ല ബന്ധത്തിലായിരുന്നു. അതിനാല്‍ പരാതിയില്‍ തുടര്‍ നടപടി ഉണ്ടാകാറില്ലെന്ന് മീനാക്ഷിയുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചു.

മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം കുടുംബാംഗങ്ങള്‍ക്ക് വിട്ടുനല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: Spine-chilling murder took place in Delhi's Bindapur area, where a husband killed his wife by slitting her throat. The accused identified as Umesh, surrendered himself to the police after committing the heinous act.

Keywords: National, Murder, Husband, Wife



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?