പോലീസ് സ്റ്റേഷന്‍വളപ്പില്‍ നാടകീയരംഗങ്ങള്‍; ലൈംഗികപീഡനക്കേസില്‍ പ്രതിയായ ഡോക്ടറെ പരാതിക്കാരിയായ യുവതി ചെരുപ്പൂരിയടിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 17.03.2018) ലൈംഗികപീഡനക്കേസില്‍ പ്രതിയായ ഡോക്ടറെ പരാതിക്കാരിയായ യുവതി പോലീസ് സ്റ്റേഷന്‍വളപ്പില്‍ ചെരുപ്പുകൊണ്ടടിച്ചു. ശനിയാഴ്ച രാവിലെ ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ വളപ്പിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഇരിയയിലെ സ്വകാര്യ ക്ലിനിക്ക് നടത്തിയിരുന്ന പനത്തടിയിലെ ഡോ. അനില്‍കുമാറിനെയാണ് പീഡനത്തിനിരയായ യുവതി ചെരിപ്പുകൊണ്ടടിക്കുകയും കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത്.

ബഹളം കേട്ട് ഓടിയെത്തിയ വനിതാ പോലീസുകാര്‍ ഉള്‍പ്പെടെ യുവതിയില്‍ നിന്നും ഡോക്ടറെ രക്ഷപ്പെടുത്തുകയായിരുന്നു. പീഡനകേസില്‍ ഹൈക്കോടതിയില്‍ നിന്നും അനില്‍കുമാറിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. നിശ്ചിത ദിവസങ്ങളില്‍ ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ ഹാജരായി ഒപ്പുവെക്കണമെന്നായിരുന്നു നിബന്ധനകളിലൊന്ന്. ഇതനുസരിച്ച് ദിവസങ്ങളായി ഡോക്ടര്‍ ഹൊസ്ദുര്‍ഗ് സ്റ്റേഷനിലെത്തി ഒപ്പ് വെക്കാറുണ്ട്. ഇതറിഞ്ഞ യുവതി ഡോക്ടറെ വെറുതെ വിട്ടതായി സംശയിച്ചാണ് ഡോക്ടര്‍ വരുന്നതും കാത്ത് പോലീസ് സ്റ്റേഷന്‍ പരിസരത്ത് കാത്തിരുന്നത്.

സ്റ്റേഷനില്‍ ചെന്ന് ഒപ്പുവെച്ച ശേഷം ഡോക്ടര്‍ പുറത്തേക്കിറങ്ങുമ്പോഴാണ് യുവതി ആക്രമിച്ചത്. തന്നെ പീഡിപ്പിച്ച ഡോക്ടറെ വെറുതെ വിട്ടതെന്തിനെന്ന് ചോദിച്ചായിരുന്നു അക്രമം. പിന്നീട് പോലീസുകാര്‍ ഡോക്ടറെ വെറുതെ വിട്ടിട്ടില്ലെന്നും കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം വാങ്ങിയതാണെന്നും കേസ് നടക്കുന്നുണ്ടെന്നും ഡോക്ടറെ ശിക്ഷിക്കുമെന്നും യുവതിയെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുകയായിരുന്നു. പിന്നീട് ഇവര്‍ സ്റ്റേഷനില്‍ നിന്നും ഇറങ്ങിപ്പോയി.

കാഞ്ഞിരപ്പൊയില്‍ സ്വദേശിനിയായ ആദിവാസി യുവതിയെ ചികിത്സ തേടി ക്ലിനിക്കിലെത്തിയപ്പോഴാണ് ഡോ. അനില്‍കുമാര്‍ പരിചയപ്പെടുകയും സൗഹൃദത്തിലാവുകയും ചെയ്തത്. പിന്നീട് പ്രലോഭിപ്പിച്ച് പലയിടങ്ങളിലായി കൊണ്ടുപോയി ഒരു വര്‍ഷക്കാലം പീഡിപ്പിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും കുട്ടികള്‍ ഉണ്ടാകുന്നില്ലെന്നും ചികിത്സിച്ചപ്പോള്‍ ഭാര്യക്കാണ് തകരാറെന്ന് കണ്ടെത്തിയതെന്നും ഡോക്ടര്‍ യുവതിയോട് പറഞ്ഞിരുന്നു. എന്നാല്‍ തനിക്കൊരു കുഞ്ഞിക്കാല്‍ കാണണമെന്ന അതിയായ ആഗ്രഹമുണ്ടെന്നും ഭാര്യ അറിയാതെ സംരക്ഷിക്കാമെന്നും ഡോക്ടര്‍ ഉറപ്പ് നല്‍കിയതായി യുവതിനല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുണ്ട്.

കാഞ്ഞങ്ങാട്ടെ വാടക ക്വാര്‍ട്ടേഴ്സിലും ഇരിയയിലെ സ്വകാര്യ ക്ലിനിക്കിലും ഉള്‍പ്പെടെയുള്ള വിവിധ സ്ഥലങ്ങളില്‍ വെച്ച് കഴിഞ്ഞ 2016 ഡിസംബര്‍ മുതല്‍ 2017 ഡിസംബര്‍ വരെ ഡോക്ടര്‍ യുവതിയുമായി ബന്ധപ്പെട്ടിരുന്നു. ഇതിനിടയില്‍ കഴിഞ്ഞ ഏപ്രിലില്‍ യുവതി ഗര്‍ഭിണിയായെങ്കിലും തനിക്ക് ഉപരിപഠനം നടത്തണമെന്നും ഇപ്പോള്‍ കുഞ്ഞുങ്ങളുണ്ടായാല്‍ അതിന് തടസ്സമാകുമെന്നും യുവതിയെ ബോധ്യപ്പെടുത്തിയ ശേഷം കാഞ്ഞങ്ങാട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഗര്‍ഭം അലസിപ്പിച്ചതായും യുവതിയുടെ പരാതിയിലുണ്ട്. ഇതിനിടയില്‍ യുവതിയുടെ സമ്പാദ്യമായിരുന്ന രണ്ടുലക്ഷം രൂപയും രണ്ടുപവന്‍ സ്വര്‍ണാഭരണവും അനില്‍കുമാര്‍ കൈക്കലാക്കിയിരുന്നുവത്രെ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Accuse, Police, police-station, Molestation, Top-Headlines, Molestation accused slapped by victim
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?