മൊസൂൾ കൂട്ടക്കൊലയിൽ നിന്നും ശ്രദ്ധതിരിക്കാനുള്ള സർക്കാരിന്റെ തന്ത്രമാണ് കോൺഗ്രസ് കേംബ്രിഡ്ജ് അനലിറ്റിക്ക ബന്ധമെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: (www.kvartha.com 22.03.2018) മൊസൂൾ കൂട്ടക്കൊലയിൽ നിന്നും ശ്രദ്ധതിരിക്കാനുള്ള സർക്കാരിന്റെ ശ്രമമാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദമെന്ന് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി. ഫേസ് ബുക്കിൽ നിന്നും ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയ കേംബ്രിഡ്ജ് അനലിറ്റിക്കയുമായി കോൺഗ്രസിന് യാതൊരു ബന്ധവുമില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കിയിരുന്നു.
ഇറാഖിൽ 39 ഇന്ത്യക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നത്. കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് പിറകേ മാധ്യമങ്ങൾ കൂടിയതോടെ മരിച്ച 39 ഇന്ത്യക്കാരും റഡാറിൽ നിന്നും അപ്രത്യക്ഷമായെന്ന് രാഹുൽ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസമാണ് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പാർലമെന്റിൽ ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ച് പ്രസ്താവനയിറക്കിയത്. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കേംബ്രിഡ്ജ് അനലിറ്റിക്കയുടെ സേവനം ലഭ്യമാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുണ്ടെന്നും കോൺഗ്രസും ഡേറ്റ കമ്പനിയുമായി ബന്ധമുണ്ടെന്നും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ആരോപിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: This information was then allegedly used to help elect Donald Trump to the US presidency in the 2016 election.
Keywords: National, Rahul Gandhi, Cambridge Analytica

Powered by Info News For You

Comments
Post a Comment