യുവാക്കളെ വഴി തെറ്റിക്കുന്ന മയക്കു മരുന്ന് ശൃംഖലയെ അടിച്ചമര്‍ത്തണം: എച്ച്.ആര്‍.പി.എം


കാസര്‍കോട് (www.evisionnews.co): യുവജനങ്ങളെ വഴിതെറ്റിക്കുന്ന, കുടുംബ ജീവിതം ശിഥിലമാക്കുന്ന മയക്കുമരുന്ന് മാഫിയയെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ സംരക്ഷണ മിഷന്‍ (എച്ച്.ആര്‍.പി.എം) ജില്ലാ വനിതാ വിഭാഗം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. 

മനുഷ്യാവകാശ പ്രവര്‍ത്തക ജമീല അഹമ്മദിനോട് കാസര്‍കോട് എ.എസ്.ഐ അപമര്യാദയായി പെരുമാറിയതില്‍ യോഗം ശക്തമായി പ്രതിഷേധിച്ചു. പൊതുപ്രവര്‍ത്തകരെ മൂന്നാംതരം പൗരനായി കാണുന്ന അധികാരികളുടെ നിലപാട് മാറ്റണം എന്നും യോഗം ആവശ്യപ്പെട്ടു. കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ എച്ച്.ആര്‍.പി.എം ജില്ലാ സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.

ജില്ലാ പ്രസിഡണ്ട് കൂക്കള്‍ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബേബി വെള്ളരിക്കുണ്ട്, ഷാഫി ചൂരിപ്പള്ളം, ബാലാമണി എം. നായര്‍ പ്രസംഗിച്ചു.

ഭാരവാഹികള്‍: ജമീല അഹമ്മദ് (പ്രസി), കെ.എ യശോദ, എം. സബൂറ (വൈസ്. പ്രസി), ബാലാമണി എം. നായര്‍ (സെക്ര, പി.എച്ച് ഖമറുന്നിസ, കെ. വിലാസിനി (ജോ: സെക്ര), ഫാത്തിമ അബ്ദുള്ളക്കുഞ്ഞി (ട്രഷ)

സക്കീന അബ്ബാസ് (കോര്‍ഡിനേറ്റര്‍), അമ്പിളി രവിദാസ് (പി.ആര്‍.ഒ).



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?