ഫേസ്ബുക്കില്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്താലും രക്ഷയില്ല; കോളുകളും സന്ദേശങ്ങളും റെക്കോര്‍ഡ് ചെയ്യപ്പെടും

ന്യൂഡല്‍ഹി: (www.kvartha.com 26.03.2018) ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തിട്ടും ഫേസ്ബുക്കില്‍ തങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് പലരും. കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തെ തുടര്‍ന്നാണ് പതിനായിരക്കണക്കിനാളുകള്‍ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തത്. ഫേസ്ബുക്ക് വിശ്വാസ വഞ്ചന കാണിച്ചുവെന്ന മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ തുറന്ന് പറച്ചിലൊന്നും ആരേയും സന്തോഷിപ്പിച്ചിട്ടില്ലെന്നാണ് റിപോര്‍ട്ട്.

ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യാനായി ലോഗിന്‍ ചെയ്ത പലരും തങ്ങളുടെ ഫോണിലേയ്ക്ക് വന്നതും പോയതുമായ കോളുകളുടെ വിവരങ്ങള്‍ ഫേസ്ബുക്ക് റെക്കോര്‍ഡ് ചെയ്തിരിക്കുന്നത് കണ്ട് ഞെട്ടിയിരിക്കുകയാണ്. ഫോണിലേയ്ക്ക് വന്ന എസ് എം എസുകളുടെ വിവരങ്ങളും ഫേസ്ബുക്ക് സൂക്ഷിക്കുന്നുണ്ട്. ദി ഗാര്‍ഡിയനാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. 

facebook

കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തെ തുടര്‍ന്ന് ഡിലീറ്റ് ഫേസ്ബുക്ക് ക്യാമ്പയിന്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 
പതിനായിരക്കണക്കിനാളുകളാണ് ക്യാമ്പയിനിന്റെ ഭാഗമായി അക്കൗണ്ട് ഡിലീറ്റ് ചെയ്തത്. 50 മില്യണ്‍ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങളാണ് കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയെടുത്തിരിക്കുന്നത്. 
 
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: DeleteFacebook, the movement urging people to shut their Facebook accounts over breach of privacy, started after it was revealed that Facebook had secretly shared the personal information of 50 million users, without their explicit consent, with a Cambridge psychologist. 

Keywords: World, Facebook, Delete


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?