ട്രിപ്പ് ഓഫ് എ ലൈഫ് ടൈമിന് തുടക്കമായി; കേരള ബ്ലോഗ് എക്സ്പ്രസ്സ് ടൂറിസം മന്ത്രി ഫ് ളാഗ് ഓഫ് ചെയ്തു
തിരുവനന്തപുരം: (www.kvartha.com 18.03.2018) കേരള ബ്ലോഗ് എക്സ്പ്രസ്സിന്റെ അഞ്ചാമത് എഡിഷന്് ഞായറാഴ്ച തലസ്ഥാനത്ത് തുടക്കമായി. ടൂറിസം, സഹകരണം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് മസ്കറ്റ് ഹോട്ടലില്‍ വച്ച് പരിപാടിയുടെ ഫ് ളാഗ് ഓഫ് നിര്‍വഹിച്ചു. 'ട്രിപ്പ് ഓഫ് എ ലൈഫ് ടൈം' എന്ന ടാഗുമായി ലോക പ്രശസ്തരായ ബ്ലോഗര്‍മാര്‍ വര്‍ഷങ്ങളായി നടത്തിവരുന്ന കേരള യാത്രയുടെ അഞ്ചാമത് എഡിഷനാണ് തുടക്കംകുറിച്ചത്. ഫ്രാന്‍സ്, അമേരിക്ക, കാനഡ, ജര്‍മ്മനി, ഇറ്റലി, സ്പെയിന്, ബള്‍ഗേറിയ, റൊമേനിയ, വെനസ്വേല, പെറു തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 30 ബ്ലോഗര്‍മാരാണ് രണ്ടാഴ്ച്ച നീണ്ടു നില്ക്കുന്ന കേരള ബ്ലോഗ് എക്സ്പ്രസ്സിന്റെ അഞ്ചാമത് എഡിഷനില്‍ പങ്കെടുക്കുന്നത്.
കേരളാ ടൂറിസം ഇന്ന് ഉന്നതങ്ങളിലാണ് നില്‍ക്കുന്നത്. അതിനുള്ള ഉത്തമ ഉദാഹരണമാണ് ബ്ലോഗ് എക്സ്പ്രസിന്റെ വിജയമെന്ന് കേരള ബ്ലോഗ് എക്സ്പ്രസ്സ് അഞ്ചാമത് എഡിഷന്റെ ഫ് ളാഗ് ഓഫ് നിര്‍വഹിച്ചു കൊണ്ട് ടൂറിസം, സഹകരണം, ദേവസ്വം വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രന് പറഞ്ഞു.
28 രാജ്യങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത 30 ബ്ലോഗേഴ്സ് തിരുവനന്തപുരം മുതല്‍ കാസര്‍കോട്് വരെ സഞ്ചരിച്ച് കേരളത്തിന്റെ തനതായ അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയ വഴി തങ്ങളെപിന്തുടരുന്നവരുമായി ബ്ലോഗേഴ്സ് പങ്കുവെക്കുന്നത് വിജയകരമാണ്. കഴിഞ്ഞ 4 വര്‍ഷമായി നടത്തിവന്ന ബ്ലോഗ് എക്സ്പ്രസ്സ് വന്‍വിജയം ആയിരുന്നു. കഴിഞ്ഞ വര്‍ഷം മാത്രമായി 400 ഏറെ ബ്ലോഗുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാനായി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിന്റെ ഫലം കഴിഞ്ഞ വര്‍ഷത്തെ ടൂറിസ്റ്റുകളുടെ വരവിലുള്ള വര്‍ദ്ധനവിലൂടെ പ്രകടമായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ലോക ടൂറിസത്തിന്റെ ഭൂപടത്തില്‍ കേരളത്തിന് കുറച്ച് കാലമായി മികച്ച ഇടമുണ്ട്. ഈ സമയങ്ങളില്‍ തന്നെ ഒട്ടേറെ അവാര്‍ഡുകളും അംഗീകാരങ്ങളും കേരളം ടൂറിസം രംഗങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. കേരളത്തിന്റെ പ്രകൃതി രമണീയമായ കാഴ്ചകള്‍ക്ക് അപ്പുറം കേരളത്തിന്റെ പാരമ്പര്യവും സംസ്കാരവും അടുത്തറിഞ്ഞു പങ്കുവയ്ക്കാന്‍ ബ്ലോഗേഴ്സിനു സാധിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് ഐ എ എസ് പറഞ്ഞു.
കേരളത്തിലെ അനുഭവങ്ങള്‍ ബ്ലോഗേഴ്സിനെ മറ്റൊരു ലോകത്തിലേക്ക് എത്തിക്കുവാന്‍ സാധിക്കുമെന്ന പൂര്‍ണ വിശ്വാസം തനിക്കു ഉണ്ടെന്നും സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിലുപരി ബ്ലോഗേഴ്സിന് ഇവിടത്തെ ആളുകളോടുള്ള ഇടപെടലുകളും സംസ്കാരവും അവരുടെ അനുഭവങ്ങള്‍ക്കും യാത്രകള്‍ക്കും കൂടുതല്‍ മികവുള്ളതാക്കുമെന്നും കേരള ടൂറിസം ഡയറക്ടര്‍ ബാലകിരണ്‍ ഐ എ എസ് പറഞ്ഞു. കേരളം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ആഗോള വിനോദ സഞ്ചാരികള്‍ക്കായി, യാത്രയില്‍ ഉടനീളം തങ്ങള്‍ സഞ്ചരിക്കുന്ന സ്ഥലങ്ങളെക്കുറിച്ചുള്ള അനുഭവങ്ങള്‍ ബ്ലോഗര്‍മാര്‍ രേഖപ്പെടുത്തുന്നുണ്ട്.
അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയരായ ഈ ബ്ലോഗര്‍മാരുടെ സംഘം മലനിരകളും കടല്‍ത്തീരങ്ങളും ജലാശയങ്ങളും നഗരജീവിതദൃശ്യങ്ങളും ഉള്‍പ്പെടെ അടുത്ത രണ്ടാഴ്ചക്കാലം തങ്ങള്‍ അനുഭവിക്കുന്ന കേരളീയ ഗ്രാമ നഗര ജീവിതത്തിന്റെ വൈവിധ്യങ്ങളും വിസ്മയക്കാഴ്ചകളും ലോകത്തിനു മുന്നില്‍ തങ്ങളുടെ ബ്ലോഗുകളിലൂടെ അവതരിപ്പിക്കും. വൈവിധ്യപൂര്‍ണമായ പ്രകൃതിഭംഗി, ജീവിതരീതി, സംസ്കാരം തുടങ്ങി കേരളീയാനുഭവങ്ങളുടെ നേര്‍ക്കാഴ്ചകള്‍ ഫോട്ടോഗ്രാഫുകളായും വീഡിയോദൃശ്യങ്ങളായും സഞ്ചാരസാഹിത്യമായും ലോകത്തിനു മുന്പിലെത്തും. സാമൂഹ്യ മാധ്യമങ്ങളില്‍ ഒട്ടേറെ ഫോളോവേഴ്സ് ഉള്ള ശ്രദ്ധേയരായ ബ്ലോഗര്‍മാരാണ് പരിപാടിയുടെ ഭാഗമായി കേരളത്തില്‍ എത്തിയിട്ടുള്ളത്. ആലപ്പുഴ, കുമരകം, തൃശൂര്‍, മൂന്നാര്‍, വയനാട്, കണ്ണൂര്‍, കാസര്‍കോട് പ്രദേശങ്ങളിലൂടെയുള്ള
ഇത്തവണത്തെ ബ്ലോഗ് എക്സ്പ്രസ്സ് പര്യടനം സമാപിക്കുന്നത് ഏപ്രില്‍ ഒന്നാം തീയ്യതി കൊച്ചിയില്‍ വെച്ചാണ്.
സോഷ്യല്‍ മീഡിയ ക്യാമ്പയിന്, ഫമിലിയറൈസേഷന് ട്രിപ്പുകള്‍, ബ്ലോഗര്‍ മീറ്റുകള്‍ തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് കേരള ടൂറിസം വകുപ്പ് വിഭാവനം ചെയ്ത കേരള ബ്ലോഗ് എക്സ്പ്രസ്സ് ഡെസ്റ്റിനേഷന്‍ മാര്‍ക്കറ്റിങ്ങില്‍ പുതു വഴികള്‍ തുറന്നിടുന്ന വിജയകരമായ പദ്ധതിയായി മാറിക്കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ നാല് എഡിഷനുകളിലൂടെ നൂറോളം ബ്രാന്‍ഡ് അംബാസഡര്‍മാരാണ് കേരളത്തിലേയ്ക്ക് ആകര്‍ഷിക്കപ്പെട്ടത്.
'ട്രിപ്പ് ഓഫ് എ ലൈഫ് ടൈം' ടാഗിലൂടെ ഓരോരുത്തരും തങ്ങളുടെ ബ്ലോഗുകളിലൂടെ അവതരിപ്പിച്ച കേരളീയാനുഭവങ്ങള്‍ അനുയായികളിലൂടെ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. അഞ്ചാമത് എഡിഷനുള്ള രജിസ്ട്രേഷന് നടപടികള്‍ ആരംഭിച്ചപ്പോള്‍ മുതല്‍ അഭൂതപൂര്‍വമായ പ്രതികരണമാണ് ലോകമെങ്ങുനിന്നും കേരള ബ്ലോഗ് എക്സ്പ്രസിന് ലഭിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ അയ്യായിരത്തില്‍ അധികം എന്‍ട്രികള്‍ ലഭിച്ച സംരംഭത്തിന് ഈ വര്‍ഷം മാത്രം 1727 എന്‍ട്രികള്‍ ലഭിച്ചു.
ചടങ്ങില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റേഴ്സ് പ്രസിഡന്റ് ഇ.എം.നജീബ്, കേരള ട്രാവല്‍ മാര്‍ട്ട് പ്രസിഡന്റ് ബേബി മാത്യു സോമതീരം, അസോസിയേഷന് ഓഫ് ടൂറിസം ആന്‍ഡ് ട്രേഡ് ഓര്‍ഗനേഷന്‍ പ്രസിഡന്റ്. പി.കെ.അനീഷ് കുമാര്‍, ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) ജാഫര്‍ മാലിക് ഐഎഎസ് തുടങ്ങിയവര്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Trip of a life time, Kerala, News, Award, Thiruvananthapuram.

Powered by Info News For You

http://innathekerala.blogspot.com/2018/03/blog-post_301.html?m=1
ReplyDelete