മുഖ്യമന്ത്രിയും മന്ത്രിമാരും ഗ്രാമങ്ങളിലേയ്ക്ക് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി രാജസ്ഥാന്‍ കര്‍ഷകര്‍

ജയ്പൂര്‍: (www.kvartha.com 01.03.2018) മുഖ്യമന്ത്രിയും മന്ത്രിമാരും ഗ്രാമങ്ങളിലേയ്ക്ക് കടക്കരുതെന്ന് ആജ് ഞാപിച്ച് രാജസ്ഥാന്‍ കിസാന്‍ സഭ. രാജസ്ഥാനിലെ കര്‍ഷക പ്രക്ഷോഭം ശക്തിയാര്‍ജ്ജിക്കുന്നതിനിടയിലാണ് കിസാന്‍ സഭയുടെ നിര്‍ണായക പ്രഖ്യാപനം. സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങളോട് കാണിക്കുന്ന അവഗണയില്‍ പ്രതിഷേധിച്ചാണിത്.

കര്‍ഷക പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനായി കിസാന്‍ സഭയുടെ നിരവധി നേതാക്കളെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തിരുന്നു. കിസാന്‍ സഭ ദേശീയ പ്രസിഡന്റും മുന്‍ എം. എല്‍ എയുമായ സിപി ഐ എം നേതാവ് അമ്ര രാമും അറസ്റ്റിലായിരുന്നു. എന്നാല്‍ അറസ്റ്റിലായവരെ പിന്നീട് വിട്ടയച്ചിരുന്നു.

Rajastan, Farmers, CM, Raje

ധാന്യങ്ങള്‍ക്ക് താങ്ങുവിലയേക്കാള്‍ കുറഞ്ഞ വിലയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. പാലിന് അഞ്ച് രൂപയാണ് ക്ഷീര കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. 15 രൂപയ്ക്കാണ് ഉപഭോക്താക്കള്‍ പാല്‍ വാങ്ങുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY:
"Gram, wheat, mustard are being sold below the Minimum Support Price (MSP) across Rajasthan. In addition, the price that we are being paid for milk has come down by Rs 5 or even by Rs 15 at some places, while the consumer is still paying the same price," said Amraram.

Keywords: Rajastan, Farmers, CM, Raje


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?