കണ്‍ട്രോള്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമാക്കിയതിനെ പരോക്ഷമായി വിമര്‍ശിച്ച് കെ ഇ ഇസ്മഈല്‍; തനിക്ക് ആരെയും ഭയമില്ലെന്നും മൂല്യങ്ങളില്‍ അടിയുറച്ച് പോകുന്ന ആളാണെന്നും സി പി ഐ നേതാവ്
മലപ്പുറം: (www.kvartha.com 04.03.2018) തനിക്കെതിരായ കണ്‍ട്രോള്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമാക്കിയതിനെ പരോക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന സി.പി.ഐ നേതാവ് കെ.ഇ.ഇസ്മഈല്‍ രംഗത്ത്. തനിക്ക് ആരെയും ഭയമില്ലെന്നും മൂല്യങ്ങളില്‍ അടിയുറച്ച് പോകുന്ന ആളാണ് താനെന്നും അദ്ദേഹം തുറന്നടിച്ചു. സംസ്ഥാന സമ്മേളനത്തില്‍ അഭിവാദ്യ പ്രസംഗം നടത്തി സംസാരിക്കുകയായിരുന്നു ഇസ്മഈല്‍.
താല്‍ക്കാലിക നേട്ടത്തിനായി ചിലര്‍ പാര്‍ട്ടിയെ ദുരുപയോഗം ചെയ്യുന്നു. ഇവരെ നാളെ പാര്‍ട്ടി തിരിച്ചറിയും. പാര്‍ട്ടിയെ ഒരുതരത്തിലും ദുരുപയോഗപ്പെടുത്താന്‍ ആരെയും അനുവദിക്കില്ല. മൂല്യങ്ങളില്‍ അടിയുറച്ച് വിശ്വസിക്കുന്ന തന്നെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും ഇസ്മഈല്‍ വ്യക്തമാക്കി. പാര്‍ട്ടിക്ക് മീതെ പറക്കുന്നവരെ കാലം തോല്പിക്കും. തനിക്കെതിരായ കണ്‍ട്രോള്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ഹൃദയം കൊണ്ട് സ്വീകരിക്കാതിരുന്നതിന് നന്ദിയുണ്ട്. തനിക്കെതിരെ വിവാദമുണ്ടാക്കി അപമാനിച്ചവര്‍ പാര്‍ട്ടിയുടെ ശത്രുക്കളാണെന്നും ഇസ്മഈല്‍ കൂട്ടിച്ചേര്‍ത്തു.
അതിനിടെ പുതിയ സി.പി.ഐ സംസ്ഥാന കൗണ്‍സിലിന്റെ തെരഞ്ഞെടുപ്പില്‍ പരസ്പരം വെട്ടിനിരത്തി കാനം, ഇസ്മഈല്‍ പക്ഷങ്ങള്‍. എറണാകുളം ജില്ലയില്‍ നിന്ന് സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍ക്കായി വോട്ടെടുപ്പ് നടന്നപ്പോള്‍ കാനം പക്ഷം തിരിച്ചടി ഏറ്റുവാങ്ങി. കാനം പക്ഷത്തുനിന്ന് മത്സരിച്ച രണ്ടുപേരും തോറ്റു. കെ.ഇ ഇസ്മഈലിന്റെ വിശ്വസ്തരായ എം.പി അച്യുതന്‍, ഈശ്വരി രേശന്‍, പി, കൃഷ്ണപ്രസാദ് എന്നിവര്‍ കൗണ്‍സിലില്‍ നിന്ന് പുറത്തായി.
കണ്‍ട്രോള്‍ കമ്മിഷന്‍ ഉടച്ചുവാര്‍ത്തതോടെ ചെയര്‍മാന്‍ വെളിയം രാജനും സെക്രട്ടറി എ.കെ.ചന്ദ്രനും പുറത്തായി. സംസഥാന കൗണ്‍സില്‍ തെരഞ്ഞെടുപ്പിനുശേഷം സംസ്ഥാന സെക്രട്ടറിയെ തെരഞ്ഞെടുക്കും. കാനം രാജേന്ദ്രന്‍ സെക്രട്ടറി സ്ഥാനത്ത് തുടരും.
സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാനായി സി.ദിവാകരനെ കെ.ഇ. ഇസ്മഈില്‍ പക്ഷം സമീപിച്ചെങ്കിലും ദിവാകരന്‍ പിന്‍മാറി. പാര്‍ട്ടിയില്‍ ഐക്യത്തിനാണ് കൂടുതല്‍ പ്രാധാന്യമെന്ന നിലപാടെടുത്താണ് ദിവാകരന്‍ ഇസ്മഈല്‍ പക്ഷത്തിന്റെ ആവശ്യം നിരസിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: KE Ismail complains of 'alienation' within party, Malappuram, News, Local-News, Politics, Conference, Report, Controversy, Kerala.

Powered by Info News For You

Comments
Post a Comment