കൂട്ട ലൈംഗീക പീഡനത്തിനിരയായ കോളേജ് വിദ്യാര്‍ത്ഥിനി മരണത്തിന് കീഴടങ്ങി
റോഹ്തക്: (www.kvartha.com 14.03.2018) ഭിവനിയില്‍ കൂട്ട ലൈംഗീക പീഡനത്തിനിരയായ കോളേജ് വിദ്യാര്‍ത്ഥിനി മരണത്തിന് കീഴടങ്ങി. റോഹ്തകിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു 24കാരിയായ വിദ്യാര്‍ത്ഥിനി. ലൈംഗീക പീഡനത്തില്‍ അതീവ ഗുരുതരമായി പരിക്കേറ്റുന്നു.
ആദ്യം ലൈംഗീക പീഡനത്തിനിരയാക്കിയ ശേഷം പിന്നീട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു പ്രതികള്‍. ബാരി പ്രദേശവാസികളായ രണ്ടുപേരാണ് പ്രതികള്‍. ഇവര്‍ ഒളിവിലാണ്.
എം എസ് സി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. മാര്‍ച്ച് 10ന് കോച്ചിംഗ് ക്ലാസില്‍ പങ്കെടുക്കുന്നതിനായി സ്‌കൂട്ടിയില്‍ വീട്ടില്‍ നിന്നും പോയ യുവതിയെ പ്രതികളായ രണ്ട് പേര്‍ വാഹനത്തിലെത്തി തട്ടിക്കൊണ്ട് പോവുകയായിരുന്നു. തുടര്‍ന്ന് ഡി പാര്‍ക്കിലെ ഒരു ഹോട്ടലില്‍ യുവതിയെ എത്തിച്ച് രണ്ട് ദിവസത്തോളം അതിക്രൂരമായി കൂട്ട ലൈംഗീക പീഡനത്തിനിരയാക്കി. അര്‍ജ്ജുന്‍, നവീന്‍ എന്നിവരാണ് പ്രതികളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
കഴുത്തില്‍ കയര്‍ ചുറ്റിയാണ് പ്രതികള്‍ യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. യുവതിയെ ആരാണ് ആശുപത്രിയിലെത്തിച്ചതെന്ന് വ്യക്തമല്ല. യുവതി നല്‍കിയ ഫോണ്‍ നമ്പറില്‍ ആശുപത്രി അധികൃതരാണ് വീട്ടിലേയ്ക്ക് വിളിച്ച് വിവരം പറഞ്ഞത്.
SUMMARY: The victim was a student of M.Sc first year of a women's college. She was abducted on March 10. According to the victim's mother, she had left home on a Scooty for her coaching class.
Keywords: National, Student, Died, Abuse

Powered by Info News For You

Comments
Post a Comment