മീപ്പുഗിരി പള്ളി അക്രമം: കൊലക്കേസ് പ്രതിയടക്കം നാലുപേര്‍ അറസ്റ്റില്‍: ആസൂത്രണംചെയ്തത് മുഖ്യപ്രതിയുടെ ജന്മദിനാഘോഷ ചടങ്ങില്‍ വെച്ച്


കാസര്‍കോട് (www.evisionnews.co): മീപ്പുഗിരിയിലെ പള്ളി കോമ്പൗണ്ടില്‍ കയറി അതിക്രമം കാട്ടിയ സംഭവത്തില്‍ കൊലക്കേസ് ഉള്‍പ്പടെ നാലുപേര്‍ അറസ്റ്റില്‍. അണങ്കൂര്‍ ജെ.പി കോളനിയിലെ അക്ഷയ് (25), വിദ്യാനഗര്‍, പാറക്കട്ട, നുള്ളിപ്പാടി എന്നിവിടങ്ങളിലുള്ള 16 ഉം 17 ഉം വയസുള്ള മൂന്നുപേര്‍ എന്നിവരാണ് അറസ്റ്റിലായത്. 

ഇക്കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ 1.30 മണിയോടെയാണ് അക്ഷയിന്റെ നേതൃത്വത്തിലുള്ള സംഘം മീപ്പുഗിരിയിലെ രിഫാഈ ജുമാ മസ്ജിദ് കോമ്പൗണ്ടില്‍ അതിക്രമിച്ചു കയറി അക്രമം കാട്ടിയത്. പള്ളി അടച്ചുപൂട്ടിയിരിക്കുന്നതിനാല്‍ ഫ്ളക്സുകളും കൊടിതോരണങ്ങളും നശിപ്പിച്ച ശേഷം തിരിച്ചുപോവുകയായിരുന്നു. പള്ളിക്കരികിലായി പോലീസ് സ്ഥാപിച്ചിരുന്ന സിസിടിവി കാമറ മുകളിലേക്ക് തിരിച്ചുവെച്ചാണ് അക്രമി സംഘം അതിക്രമം കാട്ടിയത്. അതേസമയം സംഘം നടത്തുന്ന അതിക്രമങ്ങളുടെ ദൃശ്യങ്ങള്‍ പള്ളി കോമ്പൗണ്ടിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞത്. 

കാസര്‍കോട് സി.ഐ സി.എ അബ്ദുല്‍ റഹീമിന്റെയും എസ്.ഐ അജിത് കുമാറിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. നഗരത്തിലെ വസ്ത്ര സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന സാബിത്തിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്നു അക്ഷയ്. ഇയാളുടെ വീട്ടില്‍ നടന്ന ജന്മദിനാഘോഷം കഴിഞ്ഞാണ് പുലര്‍ച്ചെയോടെ നാലുപേരും പള്ളിക്കടുത്തെത്തിയത്. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?