മണല്‍കടത്ത്; ഒരു ടിപ്പര്‍ ലോറി പിടിയില്‍, മറ്റൊരു ടിപ്പര്‍ പോലീസിനെ കണ്ട് ഓടിച്ചുപോയി, പോലീസ് പിന്തുടര്‍ന്നതോടെ മണല്‍ റോഡിലിറക്കി രക്ഷപ്പെട്ടു

വിദ്യാനഗര്‍: (www.kasargodvartha.com 10.03.2018) അനധികൃതമായി പുഴ മണല്‍ കടത്തുകയായിരുന്ന ടിപ്പര്‍ ലോറി പോലീസ് പിടികൂടി. മറ്റൊരു ടിപ്പര്‍ ലോറി പോലീസിനെ കണ്ട് ഓടിച്ചുപോയി. പോലീസ് പിന്തുടര്‍ന്നതോടെ മണല്‍ പോലീസ് റോഡിലിറക്കി രക്ഷപ്പെട്ടു. ബേവിഞ്ച പാലത്തിനടിയില്‍ നിന്നും ടിപ്പര്‍ ലോറികളില്‍ പുഴ മണല്‍ കടത്തുന്നുണ്ടെന്ന രഹസ്യവിവരമറിഞ്ഞാണ് ശനിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെ വിദ്യാനഗര്‍ എസ് ഐ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തിയത്.

Vidya Nagar, Kasaragod, Kerala, News, Sand-Lorry, Seized, Police, Case, Sand lorry Seized.

ചെര്‍ക്കള ഭാഗത്തുകൂടിയും ചട്ടഞ്ചാല്‍ ഭാഗത്തു കൂടിയും ഒരേ സമയം ബേവിഞ്ച പാലത്തിനടിയിലെത്തിയാണ് മണല്‍ കടത്ത് പിടികൂടാന്‍ ശ്രമിച്ചത്. ഇതിനിടെ നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ഒരു ടിപ്പര്‍ ലോറി പോലീസിനെ കണ്ട് ചട്ടഞ്ചാല്‍ ഭാഗത്തേക്ക് ഓടിച്ചുപോയി. പോലീസ് പിന്തുടര്‍ന്നതോടെ ബെണ്ടിച്ചാല്‍ എയ്യളയില്‍ വെച്ച് ടിപ്പറിലുണ്ടായിരുന്ന പുഴ മണല്‍ റോഡിലിറക്കി തടസപ്പെടുത്തി രക്ഷപ്പെടുകയാണുണ്ടായത്.

ടിപ്പര്‍ ഓടിച്ചയാളെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. മറ്റൊരു ടിപ്പര്‍ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിന്റെ ഡ്രൈവര്‍ പോലീസിനെ കണ്ട് ഓടിരക്ഷപ്പെടുകയായിരുന്നു. ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളില്‍ അനധികൃതമായി പുഴ മണല്‍ കടത്തുകയായിരുന്ന മൂന്ന് ടിപ്പര്‍ ലോറിളാണ് വിദ്യാനഗര്‍ പോലീസ് പിടികൂടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Vidya Nagar, Kasaragod, Kerala, News, Sand-Lorry, Seized, Police, Case, Sand lorry Seized.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?