സത്യപ്രതിജ്ഞ പോലും കഴിഞ്ഞിട്ടില്ല; സഞ്ചരിക്കാന്‍ ഇന്നോവ ക്രിസ്റ്റ തന്നെ വേണമെന്നാവശ്യപ്പെട്ട് എം എല്‍ എമാര്‍ രംഗത്ത്

കൊഹിമ: (www.kvartha.com 11.03.2018) സത്യപ്രതിജ്ഞ പോലും കഴിഞ്ഞിട്ടില്ല സഞ്ചരിക്കാന്‍ ഇന്നോവ ക്രിസ്റ്റ തന്നെ വേണമെന്നാവശ്യപ്പെട്ട് എം എല്‍ എമാര്‍ രംഗത്ത്. നാഗാലാന്‍ഡില്‍ മുഖ്യമന്ത്രി നെയ്ഫ്യൂ റിയോ അധികാരമേറ്റതിന് പിന്നാലെയാണ് നാഗാ പീപ്പിള്‍സ് പാര്‍ട്ടിയുടെ നിയുക്ത എം.എല്‍.എമാര്‍ തങ്ങള്‍ക്ക് സഞ്ചരിക്കാന്‍ ഇന്നോവ ക്രിസ്റ്റ വാഹനങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.

ഡസ്റ്ററിന് 13 ലക്ഷം രൂപ വില വരുമ്പോള്‍ ക്രിസ്റ്റയ്ക്ക് 22 ലക്ഷമാണ് വില. റിനോള്‍ട്ട് ഡസ്റ്റര്‍ കാറുകളാണ് എം.എല്‍.എമാര്‍ക്ക് അനുവദിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, ഡസ്റ്ററില്‍ യാത്രാസുഖം കുറവാണെന്നും അതിനാല്‍ ടൊയോട്ട ഇന്നോവ ക്രിസ്റ്റ തന്നെ വേണമെന്നും എം.എല്‍.എമാര്‍ നിയമസഭാ കത്തിലൂടെ നിയമസഭാ സെക്രട്ടറിയോട് ആവശ്യപ്പെടുകയായിരുന്നു. ഡസ്റ്റര്‍ നല്‍കിയാല്‍ തങ്ങള്‍ സ്വീകരിക്കില്ലെന്നും അവര്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

In Nagaland, new NPF MLAs demand Innova, say Duster not good enough, Chief Minister, MLA, Politics, BJP, Car, News, Politics, National

നാഗാലാന്‍ഡില്‍ ഒരു കക്ഷിക്കും കേവലഭൂരിപക്ഷം ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് ജെ.ഡി.യുവിന്റെയും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെയും പിന്തുണയോടെ 32 സീറ്റിന്റെ ഭൂരിപക്ഷത്തില്‍ ബി.ജെ.പി എന്‍.ഡി.പി.പി സഖ്യം അധികാരത്തിലെത്തുകയായിരുന്നു. 60 അംഗ നിയമസഭയില്‍ റിയോ നേതൃത്വം നല്‍കുന്ന എന്‍.ഡി.പി.പി ബി.ജെ.പി സഖ്യം 29 സീറ്റാണ് നേടിയത്.

Keywords: In Nagaland, new NPF MLAs demand Innova, say Duster not good enough, Chief Minister, MLA, Politics, BJP, Car, News, Politics, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?