ത്രിപുരയില്‍ സി പി എം കടപുഴകിയത് ബി ജെ പി പയറ്റിയ ഈ ഒരൊറ്റ തന്ത്രത്തിലൂടെ

അഗര്‍ത്തല:(www.kvartha.com 03/03/2018) ത്രിപുരയില്‍ 25 വര്‍ഷത്തെ സി പി എമ്മിന്റെ കുത്തക ഭരണം കടപുഴക്കാന്‍ ബി ജെ പിക്ക് കഴിഞ്ഞത് കഴിഞ്ഞ ഒരു വര്‍ഷമായി പയറ്റിയ ഈ ഒരൊറ്റ തന്ത്രത്തിലൂടെ. സോഷ്യല്‍മീഡിയ എന്ന വലിയ ആയുധം തടുത്തുവിടുക മാത്രമാണ് ബിജെപി ചെയ്തത്. ഇടത് കോട്ടയായ ത്രിപുരയില്‍ ജനങ്ങളിലേക്ക് ഇറങ്ങിചെല്ലാന്‍ ബിജെപിക്ക് മുന്നില്‍ മറ്റ് മാര്‍ഗങ്ങളൊന്നും നിലവിലുണ്ടായിരുന്നില്ല.

കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ ത്രിപുരയിലെ സോഷ്യല്‍മീഡിയ ഉപയോക്താക്കളുടെ എണ്ണം കുത്തനെ കൂടിയിട്ടുണ്ട്. ഇത് മുതലാക്കാന്‍ ബിജെപിക്കു സാധിച്ചു. ത്രിപുരയില്‍ തിരഞ്ഞെടുപ്പ് തുടങ്ങും മുന്‍പെ ബിജിപി 'സോഷ്യല്‍മീഡിയ പണി' തുടങ്ങി കഴിഞ്ഞിരുന്നു. ത്രിപുരയിലെ യുവാക്കളെ ഇടത് സര്‍ക്കാരിനെ രംഗത്തിറക്കുക എന്ന തന്ത്രമാണ് ബിജെ പിക്ക് മുന്നിലുണ്ടായിരുന്നത്. ഇതു കൂടാതെ ബിജെപി കോന്ദ്രത്തിലുണ്ടാക്കിയ നേട്ടങ്ങളും വികസനങ്ങളും പോസ്റ്ററുകളാക്കി സോഷ്യല്‍മീഡിയകളിലൂടെ പ്രചരിപ്പിക്കാനും ബി ജെ പിക്ക് കഴിഞ്ഞു.

News, National, CPM, BJP, Facebook, Social Network, Youth, BJP victory for tripura election

തിരഞ്ഞെടുപ്പ് നടക്കുന്നതിന് കൃത്യം ഒരു വര്‍ഷം മുന്‍പ് തന്നെ ബിജെപി ത്രിപുരയില്‍ സോഷ്യല്‍മീഡിയ പ്രചരണങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇതിനായി യുവാക്കളുടെ സംഘങ്ങളെ ഉപയോഗപ്പെടുത്തി. സംസ്ഥാനത്ത് 1000 കണക്കിന് യുവാക്കളെ ഇതിനായി രംഗത്തിറക്കി. ബിജെപിയുടെ ത്രിപുര സെക്രട്ടറി റാം മാധവ് തന്നെയാണ് സോഷ്യല്‍മീഡിയ വര്‍ക്ക്‌ഷോപ്പുകള്‍ക്ക് നേതൃത്വം നല്‍കിയത്. ത്രിപുരയില്‍ സിപിഎമ്മിന്റെ അക്രമങ്ങളെ തുറന്നുകാട്ടുക എന്നതായിരുന്നു ആദ്യത്തെ പ്രവര്‍ത്തനം.

യുവാക്കളില്‍ സി പി എം വിരുദ്ധ നിലപാട് ഉണ്ടാക്കാന്‍ ഇതിലൂടെ കഴിഞ്ഞു. ഇന്റര്‍നെറ്റ് വ്യാപകമായതോടെ യുവാക്കളെ കയ്യിലെടുക്കാന്‍ ബി ജെ പിക്ക് കഴിഞ്ഞു. സി പി എം വിരുധ നിലപാടെടുക്കാനും യുവാക്കളുടെ മനസ്സിലുള്ള, പാര്‍ട്ടിക്കെതിരെയുള്ള രോഷവും അമര്‍ഷവും പ്രകടിപ്പിക്കുവാനും യുവാക്കള്‍ ഫെയ്‌സ്ബുക്കും വാട്‌സാപ്പും ഉപയോഗപ്പെടുത്തി. ഇത് പരമാവധി പ്രയോജനപ്പെടുത്താന്‍ ബിജെ പിക്ക് കഴിഞ്ഞു എന്നതാണ് ത്രിപുരയിലെ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, CPM, BJP, Facebook, Social Network, Youth, BJP victory for tripura election


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?