റോഡിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീയെ കയറിപ്പിടിച്ച് അപരിചിതന്‍ ചുണ്ടുകള്‍ കടിച്ചു മുറിച്ചു; അക്രമിയെ പോലീസ് തെരയുന്നു

തൃപ്പൂണിത്തുറ: (www.kvartha.com 17.03.2018) റോഡിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീയെ കയറിപ്പിടിച്ച് അപരിചിതന്‍ ചുണ്ടുകള്‍ കടിച്ചു മുറിച്ചു. എറണാകുളം പൂര്‍ണത്രയീശ ക്ഷേത്രത്തിന് സമീപമുള്ള റോഡില്‍ വ്യാഴാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ എറണാകുളം സ്‌പെഷ്യലിസ്റ്റ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അറുപത് വയസ്സുള്ള സ്ത്രീയാണ് ആക്രമണത്തിനിരയായത്. അക്രമിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

പുര്‍ണത്രയീശ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് സമീപത്തുള്ള വീട്ടിലേയ്ക്ക് നടന്നു പോകുമ്പോഴാണ് സ്ത്രീയെ അക്രമി കയറിപ്പിടിച്ചത്. ഉദ്ദേശം 55 വയസ്സു തോന്നിക്കുന്ന മുഷിഞ്ഞ മുണ്ട് ഉടുത്ത ഒരാളാണ് അക്രമിയെന്ന് പോലീസ് പറഞ്ഞു.

Man bites off woman's lips at Tripunithura, Ernakulam, News, Local-News, Crime, Criminal Case, Attack, Police, Probe, Injured, Hospital, Treatment, Kerala

അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടന്‍തന്നെ അടുത്തുള്ള ദേവി ആശുപത്രിയിലെത്തിച്ചു. ആശുപത്രി അധികൃതരാണ് പോലീസില്‍ വിവരമറിയിച്ചത്. ഇതിനിടെ നില ഗുരുതരമായതിനെ തുടര്‍ന്ന് പരിക്കേറ്റ സ്ത്രീയെ സ്‌പെഷ്യലിസ്റ്റ്‌സ് ആശുപത്രിയിലേയ്ക്ക് മാറ്റി. സംസാരിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ഇവരെന്ന് പോലീസ് പറഞ്ഞു. അപ്രതീക്ഷിത സംഭവം നാട്ടുകാര്‍ക്കിടയില്‍ ഭീതി പരത്തിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man bites off woman's lips at Tripunithura, Ernakulam, News, Local-News, Crime, Criminal Case, Attack, Police, Probe, Injured, Hospital, Treatment, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?