'ജലം ജീവനാണ്' എസ്.കെ.എസ്.എസ്.എഫ് ക്യാമ്പയിന്‍ ബ്രോഷര്‍ പ്രകാശനം ചെയ്തു


കാസര്‍കോട് (www.evisionnews.co): എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് മേഖലാ കമ്മിറ്റി ജലം ജീവനാണ് എന്ന പ്രമേയത്തില്‍ മാര്‍ച്ച് 22മുതല്‍ ജൂണ്‍ അഞ്ചുവരെ ജലസംരക്ഷണ ക്യാമ്പയിന്‍ സംഘടിപ്പിക്കും. ക്വിസ് മത്സരം, ജലസംരക്ഷണ കൂട്ടായ്മകള്‍, പ്രബന്ധ- ചിത്രരചന മത്സരം, ചന്ദ്രിഗിരി പുഴ സംരക്ഷണ വലയം, പരിസ്ഥിതി ദിനാചരണം ക്യാമ്പയിന്റെ ഭാഗമായി നടക്കും. പരിപാടിയുടെ ബ്രോഷര്‍ മൊഗ്രാല്‍ പുത്തൂറില്‍ നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി കെ.ടി ജലീല്‍ കാസര്‍കോട് മേഖലാ പ്രസിഡണ്ട് ഇര്‍ഷാദ് ഹുദവി ബെദിരയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, മുജീബ് കമ്പാര്‍, എം.എ നജീബ്, ലത്തീഫ് കൊല്ലമ്പാടി, എസ്.പി സലാഹുദ്ദീന്‍, ശിഹാബ് അണങ്കൂര്‍, റഫീഖ് ഹാജി കോട്ടക്കുന്ന്, ഹക്കിം അറന്തോട് സംബന്ധിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?