അംബേദ്കര്‍ക്കെതിരെയുള്ള പരാമര്‍ശം; ഹാര്‍ദിക് പാണ്ഡ്യക്കെതിരെ കേസെടുത്ത് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കോടതി
രാജസ്ഥാന്‍: (www.kvartha.com 22.03.2018) ഭരണഘടനാ ശില്‍പ്പി ബി.ആര്‍.അംബേദ്കര്‍ക്കെതിരെ പരാമര്‍ശം നടത്തിയ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യക്കെതിരെ കേസെടുത്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കോടതി. ജോദ്പൂരിലെ കോടതിയാണ് എസ്.സി.എസ്.ടി നിയമപ്രകാരം താരത്തിനെതിരെ കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയത്.
രാഷ്ട്രീയ ഭീം സേന നേതാവ് ഡി.ആര്‍. മേഘ്‌വാള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. കഴിഞ്ഞ ഡിസംബര്‍ 26നാണ് ജാതിവ്യവസ്ഥയെയും അംബേദ്ക്കറിനെയും വിമര്‍ശിച്ച് പാണ്ഡ്യ തന്റെ ട്വിറ്ററില്‍ പരാമര്‍ശം നടത്തിയത്. സംഭവം വിവാദമായതോടെ താരം ട്വീറ്റ് നീക്കം ചെയ്തിരുന്നു.
എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യയെ പോലെ പ്രശസ്തനായ ഒരാള്‍ ഭരണഘടനാ ശില്‍പ്പി ബി.ആര്‍.അംബേദ്കറിനെതിരെ നടത്തുന്ന ഇത്തരം പരാമര്‍ശങ്ങള്‍ അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് മേഘ്‌വാള്‍ കോടതില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.
അതേസമയം പാണ്ഡ്യക്കെതിരായ കോടതി ഉത്തരവുകളൊന്നും ഇതുവരെ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ഉദയ് മന്ദിര്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാജേഷ് യാദവ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Hardik Pandya In Trouble Over Tweet Posted From Parody Account, Rajastan, News, Trending, Twitter, Controversy, FIR, Case, Court, Politics, Cricket, Sports, National.

Powered by Info News For You

Comments
Post a Comment