സ്ത്രീയെ ആക്രമിച്ച ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി
തിരുവനന്തപുരം:(www.kvartha.com 12/03/2018) മാര്‍ച്ച് 8ന് ആലുവ ബൈപാസ് കവലയില്‍ നിന്നും റെയില്‍വേ സ്‌ക്വയറിലേക്ക് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്ത നിയമ വിദ്യാര്‍ത്ഥിനിയും വീട്ടമ്മയുമായ നീത ജോസഫിനെ ഓട്ടോ ഡ്രൈവര്‍ ആക്രമിച്ച സംഭവത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. പ്രതി ആലുവ കുട്ടമശ്ശേരി സ്വദേശി അബ്ദുള്‍ ലത്തീഫ് റിമാന്‍ഡിലാണ്. അസഭ്യം പറയുകയും ഓട്ടോയില്‍നിന്ന് ഇറങ്ങിയ നീതയെ തള്ളി താഴെയിടുകയും മുഖത്ത് അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തതായാണ് കേസ്.
നീത ജോസഫ് ഓട്ടോറിക്ഷാ കൂലിയിനത്തില്‍ ചില്ലറയില്ലാത്തതിനാല്‍ കൈവശമുള്ള 35 രൂപയാണ് നല്‍കിയത്. 40 രൂപയായിരുന്നു കൂലി. ഓട്ടോ ഡ്രൈവര്‍ 40 രൂപ തന്നെ നല്‍കണമെന്നാവശ്യപ്പെട്ടപ്പോള്‍ 500 രൂപ നല്‍കി. ബാക്കി നല്‍കിയപ്പോള്‍ 10 രൂപ കുറച്ചാണ് നല്‍കിയത്. ഇത് ചോദിച്ചതിനാണ് ഓട്ടോ ഡ്രൈവര്‍ പ്രകോപനപരമായി, സ്ത്രീയെന്ന പരിഗണനപോലും നല്‍കാതെ പരസ്യമായി അപമാനിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്.
ആശുപത്രിയില്‍ ചികിത്സ തേടിയ നീത ജോസഫില്‍ നിന്ന് വനിതാ പോലീസ് ഉദ്യോഗസ്ഥ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ആലുവ ഈസ്റ്റ് പോലീസ് ക്രൈം നമ്പര്‍932/2018 u/s 323,325, 354, 294 (b) ആയി കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്നാണ് അബ്ദുള്‍ ലത്തീഫിനെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തത്. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് വി കെ ഇബ്രാഹിം കുഞ്ഞിന്റെ സബ്മിഷനു മുഖ്യമന്ത്രി മറുപടി നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Auto Driver, Driving Licence, Cancelled, Chief Minister, Accused, Assault, Remanded, Auto driver who attacked the woman has been canceled license

Powered by Info News For You

Comments
Post a Comment