കഞ്ചാവ് വാര്‍ത്ത ചേര്‍ത്തുവെച്ച് യുവാവിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം; ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കി

കാസര്‍കോട്: (www.kasargodvartha.com 21.03.2018) കഞ്ചാവ് വാര്‍ത്ത ചേര്‍ത്തുവെച്ച് യുവാവിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത് അപകീര്‍ത്തിപ്പെടുത്തിയതായുള്ള പരാതിയുമായി യുവാവ് രംഗത്ത്. ഇതുസംബന്ധിച്ച് ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കി. ബേക്കല്‍ ജംഗ്ഷനിലെ പി.എം ഹൗസില്‍ പി.എ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ പി.എം ഫൈസലാണ് ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കിയത്. കാസര്‍കോട് സിറ്റിസണ്‍ നഗറിലെ സ്വകാര്യ ട്രേഡിംഗ് സ്ഥാപനത്തില്‍ സെയില്‍സ് ഇന്‍ചാര്‍ജായി ജോലി ചെയ്യുന്ന ഫൈസലിനെ ഖത്തറിലേക്ക് കഞ്ചാവ് കടത്തിയതുമായി ബന്ധപ്പെട്ട് കാസര്‍കോട് വാര്‍ത്തയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയോട് ഫോട്ടോ ചേര്‍ത്തുവെച്ചാണ് വ്യാജപ്രചരണം നടക്കുന്നത്.

പ്രസ്തുത വാര്‍ത്തയില്‍ പറഞ്ഞ ഫൈസല്‍ എന്നയാള്‍ താനാണെന്ന രീതിയിലാണ് പ്രചരണം നടക്കുന്നതെന്ന് ഫൈസല്‍ പോലീസ് ചീഫിന് നല്‍കിയ പരാതിയില്‍ പറയുന്നു. തന്നോട് എന്തോ ശത്രുതയുള്ള ആരെങ്കിലുമായിരിക്കാം ഈ വ്യാജപ്രചരണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി ഫൈസല്‍ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Keywords: Kasaragod, Kerala, news, Ganja, Top-Headlines, Social-Media, complaint, Police, Fake post against Youth in Social media; Complaint lodged
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?