ഒളിച്ചോടിയ പ്രണയജോഡികള്‍ക്ക് പോലീസ് സ്റ്റേഷനില്‍ മാംഗല്യം

ബാരാബങ്കി(യുപി): (www.kvartha.com 26.03.2018) ഒളിച്ചോടിയ കമിതാക്കള്‍ക്ക് പോലീസ് സ്റ്റേഷനില്‍ മാംഗല്യം. ദുരഭിമാന കൊലപാതകങ്ങള്‍ക്ക് പേരുകേട്ട യുപിയിലാണ് സംഭവം. അയല്‍ വാസികളായ വിനയ് കുമാറും നേഹ വര്‍മ്മയും പ്രണയത്തിലായിരുന്നു. പ്രായപൂര്‍ത്തിയായ ഇരുവരുടേയും ബന്ധത്തെ കുടുംബാംഗങ്ങള്‍ എതിര്‍ത്തതോടെയായിരുന്നു ഒളിച്ചോട്ടം.

മക്കളെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് വിനയകുമാറിനേയും നേഹയേയും കണ്ടെത്തി. ഇരുവര്‍ക്കും പ്രായപൂര്‍ത്തിയായെന്ന് ബോധ്യമായതോടെ പോലീസുകാര്‍ വിവാഹത്തിന് തീരുമാനിക്കുകയായിരുന്നു.

പോലീസ് സ്റ്റേഷനോട് ചേര്‍ന്നുള്ള മുറി അലങ്കരിച്ച് അവിടെ ബന്ധുക്കള്‍ക്കായി ഭക്ഷണമൊരുക്കി. വരന് പരമ്പരാഗത ആചാര പ്രകാരം വിവാഹ വേദിയിലേയ്‌ക്കെത്താന്‍ കുതിരയെയും സംഘടിപ്പിച്ച് നല്‍കി.

National, UP, Wedding, Love
ദമ്പതികള്‍ക്കൊപ്പം സന്തോഷപൂര്‍വ്വം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ബന്ധുക്കളേയും കുടുംബാംഗങ്ങളേയും കണ്ടതിന്റെ സന്തോഷത്തിലാണ് ബാരാബങ്കി സ്റ്റേഷനിലെ പോലീസുകാര്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: BARABANKI, UTTAR PRADESH: A police station in Uttar Pradesh became the unlikely venue for a wedding last evening, with policemen turning wedding planners for a couple that had eloped.

Keywords: National, UP, Wedding, Love


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?