കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

കാസര്‍കോട്: (www.kasargodvartha.com 27.03.2018) മത്സ്യബന്ധനം നടത്തുന്നതിനിടെ തോണിയില്‍ നിന്നും തെറിച്ചുവീണ് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. വടകര സ്വദേശി ശ്രീജിത്തിന്റെ (42) മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ കണ്ടെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് ശ്രീജിത്തിനെ കടലില്‍ കാണാതായത്.

ശ്രീജിത്തുള്‍പെടെയുള്ള നാലു പേരാണ് മത്സ്യബന്ധനത്തിനായി നെല്ലിക്കുന്ന് കടപ്പുറത്തേക്ക് പോയത്. നെല്ലിക്കുന്ന് അഴിമുഖത്തിന് നാലു കിലോ മീറ്റര്‍ അകലെ വെച്ച് ശ്രീജിത്ത് കടലിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല.

തുടര്‍ന്ന് മറ്റ് മത്സ്യത്തൊഴിലാളികളും ഫയര്‍ഫോഴ്‌സും തീരദേശ പോലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ഒരു ദിവസത്തിനു ശേഷം മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞത്. കലാവതിയാണ് മരിച്ച ശ്രീജിത്തിന്റെ ഭാര്യ. മൂന്ന് മക്കളുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Deadbody, Missing, Sea, Death, Fisherman's dead body found
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?