കേരളത്തിനു രണ്ടാം മന്ത്രിയായി വി മുരളീധരന്‍; പൊട്ടിത്തെറി ഒഴിവാക്കാന്‍ പി കെ കൃഷ്ണദാസിന് പാര്‍ട്ടി പദവി

തിരുവനന്തപുരം:(www.kvartha.com 25/03/2018) കേരളത്തിനു പുറത്തു നിന്നു നാലാമനായി രാജ്യസഭാംഗമായ കേരള ബിജെപി നേതാവ് വി മുരളീധരന്‍ കേന്ദ്ര സഹമന്ത്രിയായേക്കും. ഇക്കാര്യത്തില്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനു മുമ്പ് തീരുമാനമുണ്ടാകുമെന്നും വൈകാതെ നടക്കുന്ന മന്ത്രിസഭാ പുനസ്സംഘടനയില്‍ മുരളീധരന്‍ കേരളത്തിന്റെ രണ്ടാമത്തെ മന്ത്രിയാകുമെന്നുമാണ് സൂചന. നിലവില്‍ ഐടിടൂറിസം സഹമന്ത്രിയായി അല്‍ഫോണ്‍സ് കണ്ണന്താനം കേരളത്തെ പ്രതിനിധീകരിച്ച് മോദി മന്ത്രിസഭയിലുണ്ട്.

കണ്ണന്താനത്തെ മന്ത്രിയാക്കിയ ശേഷം രാജസ്ഥാനില്‍ നിന്ന രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കുകയാണ് ചെയ്തത്. മുരളീധരനെ എംപിയാക്കിയ ശേഷം മന്ത്രിയാക്കാം എന്നാണ് ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിച്ചത്. എബിവിപി മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനുമായ മുരളീധരന്‍ കേരളത്തിലെ ബിജെപി തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനാണ്. കേന്ദ്ര മന്ത്രിയാകുന്നതിനേക്കാള്‍ മുന്‍ഗണന നല്‍കുന്നത് സംസ്ഥാനത്ത് ബിജെപിയെ അധികാരത്തിലെത്തിക്കാനുള്ള സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കാണ് എന്നാണ് മുരളീധരനെ രാജ്യസഭാംഗമാക്കിയ പിന്നാലെ അദ്ദേഹം പ്രമുഖ മലയാളം വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

 News, Thiruvananthapuram, Kerala, BJP, By-election, Krishna das, V Muraleedharan, V Muraleedharan to be central minister

എന്നാല്‍ കേരളത്തില്‍ നിന്നുതന്നെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്താനത്തെ മന്ത്രിയാക്കിയ സ്ഥിതിക്ക് ബിജെപിയുടെ അടിത്തറയായ ഭൂരിപക്ഷ സമുദായത്തില്‍ നിന്നുകൂടി മന്ത്രി വേണം എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അത് ബിജെപിക്ക് നിര്‍ണായകമാണെന്നും അവര്‍ കരുതുന്നു. അതേസമയം, വി മുരളീധരനെ രാജ്യസഭാംഗമാക്കിയതില്‍ അതൃപ്തിയുള്ള ബിജെപി കേരളഘടകത്തിലെ പി കെ കൃഷ്ണദാസ് വിഭാഗത്തെക്കൂടി ഏതെങ്കിലും പദവി നല്‍കി തൃപ്തിപ്പെടുത്തിക്കൊണ്ടു മാത്രമേ മുരളീധരനെ മന്ത്രിയാക്കാന്‍ ഇടയുള്ളു.

മുന്‍ സംസ്ഥാന അധ്യക്ഷനായ കൃഷ്ണദാസിനെ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയാക്കിയേക്കും. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടനം എങ്ങനെയാകുമെന്ന് കേന്ദ്ര നേതൃത്വം ഉറ്റുനോക്കുകയാണ്. കനത്ത പരാജയമുണ്ടായാല്‍ സംഘടനാ തലത്തില്‍ വന്‍ അഴിച്ചുപണിയുണ്ടാകും എന്ന് ബിജെപിക്കുള്ളില്‍ത്തന്നെ പ്രചരിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, BJP, By-election, Krishna das, V Muraleedharan, V Muraleedharan to be central minister


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?