എല്ലായിടത്തും ചോര്‍ച്ചയാണല്ലോ, കാവല്‍ക്കാരന് ഇതൊന്നും തടയാന്‍ കഴിവില്ലേ? സി ബി എസ് ഇ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ മോഡിയെ കളിയാക്കി രാഹുല്‍

ന്യൂഡല്‍ഹി: (www.kvartha.com 29.03.2018) സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ പോസ്റ്റ് ശ്രദ്ധേയമാകുന്നു. കേന്ദ്ര സര്‍ക്കാരിന് കീഴില്‍ എല്ലായിടത്തും ചോര്‍ച്ചയാണെന്നും കാവല്‍ക്കാരന് ഇതൊന്നും തടയാന്‍ കഴിവില്ലെന്നും മോഡിയെ കളിയാക്കിക്കൊണ്ട് രാഹുല്‍ പറഞ്ഞു.

ഇത് സംബന്ധിച്ച രാഹുലിന്റെ ട്വിറ്ററിലെ പ്രതികരണം ഇങ്ങനെ: എന്തൊക്കെ ചോര്‍ച്ചകളാണ്? ഡാറ്റാ ചോര്‍ച്ച, ആധാര്‍ ചോര്‍ച്ച, എസ്.എസ്.സി പരീക്ഷ ചോര്‍ച്ച, തെരഞ്ഞെടുപ്പ് തിയതി ചോര്‍ച്ച, സി.ബി.എസ്.ഇ പേപ്പര്‍ ചോര്‍ച്ച, എല്ലായിടത്തും ചോര്‍ച്ചയാണ്, കാവല്‍ക്കാരനാകട്ടെ വളരെ ദുര്‍ബലനും. മോഡി സര്‍ക്കാരിന് ഇനി ഒരൊറ്റക്കൊല്ലം എന്ന ഹാഷ്ടാഗോടെയായിരുന്നു രാഹുലിന്റെ ട്വീറ്റ്.

'Too Many Leaks, The 'Chowkidar' Is Weak: Rahul Gandhi To PM Modi Over CBSE Question Paper Leak, New Delhi, News, Politics, Trending, Criticism, Rahul Gandhi, Twitter, Karnataka, Election, National.

മോഡിയുടെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനായ 'നമോ' ആപ്പിലെ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്കു ചോര്‍ത്തുന്നുവെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ന്നതായുള്ള വാര്‍ത്ത ഒരു സാങ്കേതിക വിദഗ്ധന്‍ പുറത്തുവിട്ടത്.

സ്റ്റാഫ് സെലക്ഷന്‍ കമ്മിഷനിലേക്കുള്ള(എസ്എസ്‌സി) ഓണ്‍ലൈന്‍ പരീക്ഷാപേപ്പര്‍ ചോര്‍ത്തി ചില വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ സഹായിച്ച കേസില്‍ നാലു പേരെ പോലീസ് പിടികൂടിയിരുന്നു. ഡെല്‍ഹി- ഉത്തര്‍പ്രദേശ് പോലീസിന്റെ സംയുക്ത അന്വേഷണത്തിലാണ് ഇവരെ വെള്ളിയാഴ്ച പിടികൂടിയത്.

കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് തീയതി മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ പ്രഖ്യാപിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പ്രഖ്യാപിച്ചതും വിവാദമായിരുന്നു. ഇതിന്മേലും അന്വേഷണം നടക്കുകയാണ്. സിബിഎസ്ഇ പത്താം ക്ലാസ് കണക്ക്, പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്‌സ് ചോദ്യപേപ്പറുകള്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് പരീക്ഷ മാറ്റി വച്ചത് കഴിഞ്ഞദിവസമാണ്.

ഒരാഴ്ചയ്ക്കിടെ ഇത്രയേറെ 'ചോര്‍ച്ചകള്‍' വന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രാഹുല്‍ രംഗത്തെത്തിയത്. കേന്ദ്രത്തിന്റെ 'കാവല്‍ക്കാരനായ' മോഡി ദുര്‍ബലനാണെന്നായിരുന്നു രാഹുല്‍ പറയാതെ പറഞ്ഞത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 'Too Many Leaks, The 'Chowkidar' Is Weak: Rahul Gandhi To PM Modi Over CBSE Question Paper Leak, New Delhi, News, Politics, Trending, Criticism, Rahul Gandhi, Twitter, Karnataka, Election, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?