ആഡംബര കാറിലെത്തി എല്ലാ വ്യാഴാഴ്ചയും വണ്ടിചെക്ക് നല്‍കി ഇടപാടുകാരെ പറ്റിച്ച് പണം തട്ടുന്നയാള്‍ അറസ്റ്റില്‍
ദുബൈ: (www.kvartha.com 01.03.2018) കഴിഞ്ഞ രണ്ട് വര്‍ഷമായി ഇടപാടുകാരെ പറ്റിച്ച് പണം തട്ടിയ ആളെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു. എല്ലാ വ്യാഴാഴ്ചയും ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം ആഡംബര കാറിലെത്തുന്ന പ്രതി വണ്ടിചെക്ക് നല്‍കിയാണ് ഇടപാടുകാരെ പറ്റിക്കുക. ആഴ്ചയവസാന അവധിദിനങ്ങളായതിനാല്‍ ബാങ്കുകളുടെ പ്രവര്‍ത്തന സമയം മുതലെടുത്താണ് തട്ടിപ്പ് നടത്തുക.
ഇതിനകം 90 ഓളം വണ്ടിചെക്കുകള്‍ ഇയാള്‍ നല്‍കി കഴിഞ്ഞു. രണ്ട് ലക്ഷത്തിലധികം ദിര്‍ഹം വില വരുന്ന ആഡംബര കാറിലാണ് ഇയാള്‍ വ്യാഴാഴ്ച ഉച്ചയോടെ ഇടപാടുകാര്‍ക്ക് മുന്‍പിലെത്തുക. ഇയാള്‍ക്കൊപ്പം ഏഷ്യക്കാരനായ ഡ്രൈവറും രണ്ട് സഹായികളും ഉണ്ടാകും. ആയിരക്കണക്കിന് ദിര്‍ഹം വിലവരുന്ന മൊബൈല്‍ ഫോണുകള്‍ ഇയാളുടെ കൈവശമുണ്ടാകും. ഇരകളെ വലയില്‍ വീഴ്ത്തുന്നതിന്റെ ഭാഗമാണിത്.
ആഡംബര കാറുകള്‍ വാങ്ങി തുക ചെക്കായി നല്‍കുകയാണ് പതിവ്. അവധിദിനങ്ങള്‍ കഴിഞ്ഞ് ബാങ്കില്‍ ചെക്ക് മാറാനെത്തുമ്പോഴാണ് വഞ്ചിക്കപ്പെട്ട വിവരം ഇടപാടുകാര്‍ അറിയുക.
കാര്‍ രജിസ്‌ട്രേഷന്‍ സെന്ററില്‍ പ്രതി നിരന്തരം വരുന്നത് ശ്രദ്ധയില്‌പെട്ട ഒരു ആര്‍ ടി എ ജീവനക്കാരനാണ് തട്ടിപ്പ് കൈയോടെ പിടികൂടിയത്. കാറിന്റെ യഥാര്‍ത്ഥ വിലയേക്കാള്‍ 5000 ദിര്‍ഹം കൂടുതല്‍ ഇയാള്‍ ചെക്കില്‍ എഴുതി നല്‍കിയതും ജീവനക്കാരന്റെ ശ്രദ്ധയില്‌പെട്ടിരുന്നു. ബാങ്ക് അവധി ദിനത്തില്‍ ചെക്ക് നല്‍കുന്നതിന് പ്രതി ഇടപാടുകാരനോട് മാപ്പ് പറയുന്നതിനിടയില്‍ ജീവനക്കാരന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: A conman who issued almost 90 bad cheques over a two-year period was recently arrested in Dubai.
Keywords: UAE, Arrest, Dubai, Conman

Powered by Info News For You

Comments
Post a Comment