മേഘാലയയില്‍ ഭൂരിപക്ഷമില്ലെങ്കിലും ഭരണം പിടിക്കാന്‍ കോണ്‍ഗ്രസിന്റെ തിരക്കിട്ട ശ്രമം; ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ചു
ഷില്ലോംഗ്: (www.kvartha.com 04.03.2018) മേഘാലയയില്‍ ഭൂരിപക്ഷമില്ലെങ്കിലും ഭരണം പിടിക്കാന്‍ കോണ്‍ഗ്രസിന്റെ തിരക്കിട്ട ശ്രമം. ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ചു. ശനിയാഴ്ച രാത്രി വൈകിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഗവണര്‍ ഗംഗാ പ്രസാദിനെ കണ്ടത്. എന്നാല്‍ എം.എല്‍.എമാരുടെ പിന്തുണ വ്യക്തമാക്കുന്ന കത്തൊന്നും കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് കൈമാറിയിട്ടില്ല. മണിപ്പൂരിലും ഗോവയിലും സമാന സാഹചര്യത്തില്‍ ബി.ജെ.പി ഭരണം പിടിച്ചിരുന്നു. ഇത് തടയുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ കണ്ടത്.
60 അംഗ നിയമസഭയില്‍ 59 സീറ്റുകളിലേക്കാണു മത്സരം നടന്നത്. മേഘാലയയില്‍ 21 സീറ്റാണ് കോണ്‍ഗ്രസിന് ലഭിച്ചത്. എന്നാല്‍ കേവല ഭൂരിപക്ഷത്തിന് 31 സീറ്റാണ് വേണ്ടിയിരുന്നത്. എന്‍പിപിക്ക് 19, ബിജെപിക്ക് രണ്ട്, മറ്റുള്ളവര്‍ 17 എന്നിങ്ങനെയാണ് സീറ്റുകള്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 28 സീറ്റായിരുന്നു കോണ്‍ഗ്രസ് നേടിയത്.
അതേസമയം മേഘാലയയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിലാണ് ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് പറഞ്ഞു. സര്‍ക്കാരുണ്ടാക്കുന്നതിനായി മറ്റ് പാര്‍ട്ടികളുമായി സമ്പര്‍ക്കം പുലര്‍ത്തി വരികയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ഏറ്റവും വലിയ ഒറ്റക്കക്ഷിയെ ആദ്യം വിളിക്കണമെന്നാണു നടപടിക്രമങ്ങള്‍. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ എണ്ണം തികയ്ക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം ദേശീയമാധ്യമത്തോടു പറഞ്ഞു. കമല്‍നാഥിനെ കൂടാതെ അഹമ്മദ് പട്ടേലും ഷില്ലോംഗിലുണ്ട്.
അതിനിടെ 19 സീറ്റുള്ള സഖ്യകക്ഷി എന്‍.പി.പിയുമായി ചേര്‍ന്ന് ചെറുപാര്‍ട്ടികളെ വശത്താക്കാന്‍ ബി.ജെ.പിയും നീക്കം തുടങ്ങിയിട്ടുണ്ട്. നാഗാലാന്‍ഡില്‍ എന്‍.ഡി.പി.പി, എന്‍. പി.പി, ജെ.ഡി.യു, സ്വതന്ത്രന്‍ എന്നിവരുടെ സഹായത്തോടെ ബി.ജെ.പി ഭരണമുണ്ടാക്കാനുള്ള ശ്രമത്തിലാണ്.
നാഗലാന്‍ഡിലും മേഘാലയിലും കൂടി ഭരണം പിടിച്ചാല്‍ ആറു വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ ബി.ജെ.പിക്കു കീഴിലാകും. അരുണാചല്‍ പ്രദേശ്, അസാം, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഭരണമാണ്. കോണ്‍ഗ്രസ് ശേഷിക്കുന്ന മിസോറാമില്‍ ഇക്കൊല്ലം അവസാനവും സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് ഭരിക്കുന്ന സിക്കിമില്‍ 2019ലുമാണ് തെരഞ്ഞെടുപ്പ്.

Keywords: In Hung Meghalaya, Congress Call To Governor, BJP Nudges Regional Parties, Politics, BJP, Congress, Election, Governor, Letter, Media, News, National.
Powered by Info News For You

Comments
Post a Comment