പൂര്‍ണഗര്‍ഭിണിയായ ഭാര്യ വീടുവിട്ടിറങ്ങിപ്പോയി; മനംനൊന്ത ഭര്‍ത്താവ് മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മരണം അറിയിച്ചുകൊണ്ടുള്ള നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം അയച്ചശേഷം ജീവനൊടുക്കി

ന്യുഡല്‍ഹി: (www.kvartha.com 16.03.2018) പൂര്‍ണ ഗര്‍ഭിണിയായ ഭാര്യ വീട് വിട്ടിറങ്ങിപ്പോയതില്‍ മനംനൊന്ത് യുവാവ് മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മരണം അറിയിച്ചുകൊണ്ടുള്ള നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം അയച്ചശേഷം ജീവനൊടുക്കി.

വിരാറിലെ ഗ്ലോബല്‍ സിറ്റി സ്വദേശിയായ അമിത് രത്തന്‍ഷി പോകര്‍ (25) ആണ് ബുധനാഴ്ച വിരാറിലെ ലോക്കല്‍ ട്രെയിനു മുന്നില്‍ ചാടി ജീവനൊടുക്കിയത്. അപകടമരണമെന്ന് പോലീസ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത ഈ സംഭവം ആത്മഹത്യയാണെന്ന് വെളിപ്പെട്ടത് വീഡിയോ സന്ദേശം പുറത്തുവന്നതോടെയാണ്.

Mumbai man sends video to parents, commits suicide after pregnant wife runs away, New Delhi, News, Accidental Death, Train, Police, Report, Message, Missing, Parents, National

തന്റെ ഭാര്യ ധര്‍മ്മിഷ്ഠയെ ഈ മാസം ഒന്‍പത് മുതല്‍ കാണാനില്ലെന്നും അവള്‍ എന്തിനാണ് വീടുവിട്ടുപോയതെന്ന് തനിക്ക് അറിയില്ലെന്നും അമിത് പറയുന്നു. ഭാര്യയുടെ സ്വഭാവത്തെ കുറിച്ച് അവളുടെ മാതാപിതാക്കളുമായി സംസാരിച്ചിരുന്നു. തുടര്‍ന്നാണ് അവളെ കാണാതായത്. ജീവനൊടുക്കുന്നതില്‍ തന്റെ മാതാപിതാക്കളോട് മാപ്പ് ചോദിക്കുന്നതായും വീഡിയോയില്‍ പറയുന്നു.

അതേസമയം ധര്‍മ്മിഷ്ഠയെ കാണാനില്ലെന്ന് കാട്ടി പോലീസിന് പരാതിയൊന്നും നല്‍കിയിട്ടില്ലെന്നും അത് അവരുടെ കുടുംബപ്രശ്‌നം മാത്രമാണെന്നും അമിതിന്റെ ബന്ധുവായ രമേശ് പോക്കര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mumbai man sends video to parents, commits suicide after pregnant wife runs away, New Delhi, News, Accidental Death, Train, Police, Report, Message, Missing, Parents, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?