മഹാത്മ ഗാന്ധി വധം പുനരന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: (www.kvartha.com 28.03.2018) മഹാത്മ ഗാന്ധി വധം പുനരന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് എസ് എ ബോബ്‌ഡെയും എല്‍ നാഗേശ്വര റാവുവും ചേര്‍ന്ന ബഞ്ചാണ് ഹര്‍ജി സംബന്ധിച്ച തീരുമാനമെടുത്തത്.

National, Gandhi Assassination

എന്ത് സംഭവിച്ചുവെന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ജനങ്ങള്‍ക്ക് എല്ലാം അറിയാം. നിങ്ങള്‍ ജനങ്ങളുടെ മനസില്‍ സംശയത്തിന്റെ വിത്തുകള്‍ പാകുകയാണ്. വധിച്ചവരെ കണ്ടെത്തി അവരെ തൂക്കിലേറ്റി എന്നത് യാഥാര്‍ത്ഥ്യമാണ്. ഈ കേസ് ഇനിയൊരിക്കലും ഞങ്ങള്‍ പുനരന്വേഷിക്കില്ല.- ജസ്റ്റിസ് പറഞ്ഞു.

ഇക്കാര്യത്തില്‍ വികാരത്തിന് സ്ഥാനമില്ല. മനോവികാരങ്ങള്‍ പ്രകടിപ്പിക്കേണ്ട ഒരു കേസല്ല ഇത്. നിയമപരമായ സാധുതകളിലൂടെയാണ് നമ്മള്‍ കടന്നുപോകേണ്ടത്, വികാരങ്ങളിലൂടെയല്ല- ജസ്റ്റിസ് വ്യക്തമാക്കി.

മുംബൈ സ്വദേശിയായ പങ്കജ് ഫദ്‌നിസ് ആണ് ഹര്‍ജിക്കാരന്‍. അഭിനവ് ഭാരതിന്റെ സ്ഥാപകനാണിദ്ദേഹം. ഗാന്ധി വധത്തില്‍ വിദേശഗൂഢാലോചനയുണ്ടെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The petition was filed by Mumbai-based Pankaj Phadnis, co-founder of Abhinav Bharat, who suggested a foreign conspiracy involving ‘Force 136’, the presence of a second assassin and a ‘fourth bullet’ fired at the Mahatma on January 30, 1948.

Keywords: National, Gandhi Assassination


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?