യുവാവിനെ ചില്ലുകഷ്ണം കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു
കാസര്‍കോട് (www.evisionnews.co): നഗരത്തില്‍ വൈകിട്ടോടെയുണ്ടായ അക്രമ സംഭവത്തില്‍ യുവാവിന് യുവാവിന് കുത്തേറ്റു. ബുധനാഴ്ച വൈകിട്ട് 6.30 മണിയോടെ കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിലാണ് സംഭവം. ബസ് സ്റ്റാന്റില്‍ ചെരുപ്പ് നന്നാക്കിക്കൊടുക്കുന്ന രാജേഷ് എന്നയാളെയാണ് പൊട്ടിയ ഗ്ലാസിന്റെ കഷ്ണം കൊണ്ട് സലീം എന്നയാളാണ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. വിവരമറിഞ്ഞെത്തിയ കാസര്‍കോട് ടൗണ്‍ എസ്.ഐ അജിത് കുമാര്‍ അക്രമം നടത്തിയ സലീമിനെ വിരട്ടിയോടിച്ചു. അക്രമക്കേസുമായി ബന്ധപ്പെട്ട് അടുത്തിടെയാണ് സലീം ജയില്‍ മോചിതനായത്. മദ്യപിക്കാനായി പണം നല്‍കാത്തതിന്റെ വൈരാഗ്യത്തിലാണ് രാജേഷിനെ കുത്തിയതെന്നാണ് വിവരം.
Powered by Info News For You

Comments
Post a Comment