യുപിയില്‍ താമര കരിഞ്ഞുണങ്ങുന്നു: ബിഹാറില്‍ വിജയമുറപ്പിച്ച് ആര്‍.ജെ.ഡി

 
ബിഹാര്‍ (www.evisionnews.co): ബിഹാറിലെ ഒരുലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞടുപ്പില്‍ ആര്‍.ജെ.ഡി വിജയമുറപ്പിച്ചു. അരാറിയ ലോക്‌സഭാ സീറ്റില്‍ 257108 വോട്ടുകളാണ് ആര്‍ജെഡിയുടെ ലീഡ്. ഇവിടെ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് 244957 വോട്ടുകള്‍ മാത്രമാണ് കിട്ടിയിരിക്കുന്നത്. ചില ബൂത്തകളിലെ വോട്ട് മാത്രമാണ് ഇനി എണ്ണാനുള്ളത്. ഈ സാഹചര്യത്തില്‍ ആര്‍ജെഡി ജയിക്കുമന്ന് ഉറപ്പാണ്. അരാറിയ ലോക്‌സഭാ സീറ്റില്‍ തെരഞ്ഞെടുപ്പ് നടന്നത് ആര്‍ജെഡി എംപിയുടെ നിര്യാണത്തെ തുടര്‍ന്നായിരുന്നു.
 
യുപിയിലെ രണ്ടുമണ്ഡലങ്ങളിലും സമാജ് വാദി പാര്‍ട്ടിയാണ് ലീഡ് ചെയുന്നത്. ഇരു മണ്ഡലങ്ങളും ബിജെപിയുടെ സീറ്റിംഗ് സീറ്റാണ്. ഗൊരഖ്പൂര്‍ മണ്ഡലത്തിലെ എംപിയായിരുന്ന യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയാകുന്നതിനു വേണ്ടി രാജിവച്ച സാഹചര്യത്തിലാണ് മണ്ഡലത്തില്‍ ഉപതിരെഞ്ഞടുപ്പ് നടന്നത്. 
 
ഇവിടെ എസ് പിയുടെ സ്ഥാനാര്‍ത്ഥിയായ പ്രവീണ്‍ കുമാര്‍ നിഷാന്താണ് ലീഡ് ചെയുന്നത്. 1,63,941 വോട്ടുകള്‍ക്കാണ് ലീഡ്. 11 റൗണ്ട് വോട്ടാണ് ഇതു വരെ എണ്ണി കഴിഞ്ഞത്. ഫുല്‍പുര്‍ ലോക്‌സഭാ മണ്ഡലത്തിലെ എംപിയായിരുന്ന കേശവ് പ്രസാദ് മൗര്യ യുപി ഉപമുഖ്യമന്ത്രിയാകുന്നതിനു വേണ്ടി രാജിവച്ച സീറ്റില്‍ എസ്പി വന്‍മുന്നേറ്റമാണ് നടത്തുന്നത്. എസ്പിയുടെ നാഗന്ദ്രേ പ്രതാപ് സിംഗ് 1,55,314 വോട്ടിനാണ് ലീഡ് ചെയുന്നത്. ഇവിടെ 14 റൗണ്ട് വോട്ടാണ് ഇതു വരെ എണ്ണി കഴിഞ്ഞത്.





Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?