കൂട്ടുകാര്‍ക്കൊപ്പം നടന്നുപോകവെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
കാഞ്ഞങ്ങാട് (www.evisionnews.co): സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് നടന്നുപോകുന്നതിനിടയില്‍ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പരപ്പ എടത്തോട് പയാളത്തെ സുബ്രന്‍ജാനകി ദമ്പതികളുടെ മകനും വെല്‍ഡിംഗ് തൊഴിലാളിയുമായ സുഭാഷാണ് (20) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി തൊട്ടടുത്ത ക്ലബില്‍ ടി.വി കണ്ട ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലേക്ക് നടന്നുപോവുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജില്ലാ ആസ്പത്രിയില്‍ ഡോക്ടര്‍മാര്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതിനാല്‍ വെള്ളരിക്കുണ്ട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആസ്പത്രിയിലേക്ക് മാറ്റി. ഏക സഹോദരി സുമി.
Powered by Info News For You

Comments
Post a Comment