ട്രെയിനിന് നേരെ വീണ്ടും കല്ലേറ്

കാസര്‍കോട്: (www.kasargodvartha.com 29.03.2018) ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. വ്യാഴാഴ്ച രാത്രി മൊഗ്രാല്‍ ബ്രിഡ്ജിന് സമീപത്ത് വെച്ച് എഗ്മോര്‍ ട്രെയിനിന് നേരെയാണ് കല്ലേറുണ്ടായത്. ട്രെയിനിന്റെ ഗ്ലാസുകള്‍ തകര്‍ന്നു. ആര്‍ക്കും പരിക്കേറ്റില്ല. വിരമറിഞ്ഞ് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സമീപ പ്രദേശത്ത് നടത്തിയ തിരച്ചിലില്‍ മദ്യപിക്കുകയായിരുന്നു മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

Kasaragod, Kerala, News, Train, Stone pelting, Police, Investigation, Custody, Stone pelting against Train.

തുടര്‍ന്ന് ചോദ്യം ചെയ്യലില്‍ മദ്യപിക്കുക മാത്രമാണ് ചെയ്തതെന്നും ട്രെിയിനിന് കല്ലെറിഞ്ഞില്ലെന്നും അറിയിച്ചതിനാല്‍ ഇവര്‍ക്കെതിരെ പൊതു സ്ഥലത്ത് മദ്യപിച്ചതിന് കേസെടുത്ത് ജാമ്യത്തില്‍ വിട്ടയച്ചു. നാങ്കി കടപ്പുറത്തെ മുഹമ്മദ് നിസാര്‍ (26) റഫീഖ് (23) അബ്ദുല്‍ മുനീര്‍ (29) എന്നിവരെയാണ് പോലീസ് പൊതുസ്ഥലത്ത് മദ്യപിച്ചതിന് അറസ്റ്റു ചെയ്തത്.

ജില്ലയില്‍ ട്രെയിനിനു നേരെയുണ്ടാകുന്ന കല്ലേറുകള്‍ പതിവായത് പോലീസിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Train, Stone pelting, Police, Investigation, Custody, Stone pelting against Train.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?