ചെങ്കള പഞ്ചായത്ത് യൂത്ത്‌ലീഗ് സമ്മേളനം: യൂത്ത് പാര്‍ലമെന്റ് ബുധനാഴ്ച

കാസര്‍കോട് (www.evisionnews.co): സ്‌നേഹമാണ് മതം സേവനമാണ് രാഷ്ട്രീയം എന്ന പ്രമേയത്തില്‍ ഏപ്രില്‍ 20ന് നടക്കുന്ന യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് സമ്മേളനത്തിന്റെ ഭാഗമായി ചെങ്കള പഞ്ചായത്ത് യൂത്ത് പാര്‍ലമെന്റ് ലീഡര്‍ഷിപ്പ് ക്യാമ്പ് ഈമാസം 14ന് എടനീരില്‍ ഇ. അഹമ്മദ് സാഹിബ് നഗറില്‍ നടക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് പതാക ഉയര്‍ത്തും. യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ ഉദ്ഘാടനം ചെയ്യും. 

തുടര്‍ന്ന് രജിസ്‌ട്രേഷന്‍. മൂന്നുമണിക്ക് കമ്യൂണിസവും ഫാസിസവും എന്നാല്‍ വിഷയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, നാലുമണിക്ക് മുസ്ലിം ലീഗ് ദൗത്യവും ശാസ്ത്രീയ സംഘാടനവും എന്ന വിഷയത്തില്‍ സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി, ഏഴുമണിക്ക് നേതൃപാടവം എന്ന വിഷയത്തില്‍ അനൂപ് എ. എറണാകുളം എന്നിവര്‍ ക്ലാസെടുക്കും. എട്ടുമണിക്ക് മുഖാമുഖം. 8.45ന് ഹാഷിം അരിയില്‍ സമ്മേളന പ്രമേയ വിശദീകരണ പ്രഭാഷണം നടത്തും. 9.15ന് ഇശല്‍ മധുരം നടക്കും. മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ്, കെ.എം.സി.സി അനുബന്ധ പോഷക സംഘടന സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കള്‍ പങ്കെടുക്കും.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?