കരുണാനിധി കുട്ടികളോടൊത്ത് ക്രിക്കറ്റ് കളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ചെന്നൈ: (www.kvartha.com 01.03.2018) ഡി.എം.കെ മേധാവിയും തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയുമായ എം.കരുണാനിധി കുട്ടികളോടൊത്ത് ക്രിക്കറ്റ് കളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ചെന്നൈയിലെ വസതിയില്‍ മക്കളോടും ചെറുമക്കളോടുമൊത്താണ് കലൈഞ്ചറുടെ ക്രിക്കറ്റ് കളി. മകള്‍ സെല്‍വി കരുണാനിധിയെ പന്തെറിയാന്‍ സഹായിക്കുന്നതും സെല്‍വിയുടെ ഭര്‍ത്താവ് കുട്ടികളെ ബാറ്റ് ചെയ്യാന്‍ പഠിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. മുത്തശ്ശന്റെ ബോളിനായി ശ്രദ്ധയോടെ ബാറ്റു പിടിച്ച് നില്‍ക്കുന്ന കൊച്ചുമകനേയും വീഡിയോയില്‍ കാണാം.
അഞ്ചുതവണ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന കരുണാനിധിയുടെ ആരോഗ്യ നിലയെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടയിലാണ് ക്രിക്കറ്റ് കളിക്കുന്ന വീഡിയോ പുറത്ത് വന്നത്. അടുത്തിടെ തമിഴ്‌നാട്ടിലെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കരുണാനിധി മരിച്ചെന്ന് പോലും വാര്‍ത്ത നല്‍കിയിരുന്നു, അനാരോഗ്യത്തെ തുടര്‍ന്ന് ഏറെ നാളായി രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് 93 കാരനായ കരുണാനിധി.
ശ്വാസതടസത്തെ തുടര്‍ന്ന് 2016 ഡിസംബറില്‍ കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ട്രക്കിയോസ്‌റ്റോമിക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. കുടലില്‍ അടിഞ്ഞുകൂടുന്ന ദ്രാവകം നീക്കം ചെയ്യുന്നതിനും ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധ ഇല്ലാതാക്കി ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് ട്രക്കിയോസ്‌റ്റോമിയുടെ സഹായത്താല്‍ ട്യൂബ് ഇടുന്നത്.
ഇത് കൃത്യമായ ഇടവേളകളില്‍ മാറ്റേണ്ടതുണ്ട്. അതിന് വേണ്ടി കരുണാനിധിയെ കഴിഞ്ഞ സെപ്റ്റംബറില്‍ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഇതിന് ശേഷം കരുണാനിധി പൊതുചടങ്ങുകളില്‍ പങ്കെടുത്തിരുന്നില്ല.
2017 നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി കരുണാനിധിയെ സന്ദര്‍ശിച്ച് ആരോഗ്യകാര്യങ്ങള്‍ അന്വേഷിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Watch: Karunanidhi plays indoor cricket with great grandson, video goes viral, chennai, News, Politics, Chief Minister, Social Network, Video, Study, Media, Cricket, Sports, National.
Powered by Info News For You

Comments
Post a Comment