മദ്യപിച്ചെന്നാരോപിച്ച് പോലീസ് പിടിച്ചു കൊണ്ടുപോയ യുവാവിന്റെ കൈതല്ലിയൊടിച്ചതായി പരാതി

കോട്ടയം: (www.kvartha.com 08.03.2018) മദ്യപിച്ചെന്നാരോപിച്ച് കടയുടെ മുന്നില്‍ നിന്ന് പോലീസ് പിടിച്ചുകൊണ്ടു പോയ യുവാവിനെ കമ്പിവടിക്കടിച്ച് കൈയ്യൊടിച്ചെന്നു പരാതി. കുറവിലങ്ങാട് എസ് ഐ മര്‍ദിച്ചെന്നാരോപിച്ച് കുറവിലങ്ങാട് കാഞ്ഞിരംകുളം തറത്തില്‍ അജയനെ (39) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ കുറവിലങ്ങാട് മുട്ടുങ്കല്‍ ഭാഗത്തുള്ള ഒരു കടയില്‍ നിന്നും പച്ചക്കറി വാങ്ങുന്നതിനിടയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനെത്തി. താന്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു. ഉണ്ടെന്ന് പറഞ്ഞപ്പോള്‍ മദ്യപിച്ചിട്ടാണോ സ്‌കൂട്ടര്‍ ഓടിക്കുന്നതെന്ന് ചോദിച്ചു കൊണ്ട് സ്‌റ്റേഷനിലേക്ക് ചെല്ലുവാന്‍ ആവശ്യപ്പെട്ടു. താന്‍ മദ്യപിച്ചിട്ടുുണ്ടെന്നും വാഹനം ഓടിച്ചില്ലെന്നും പറഞ്ഞെങ്കിലും ബലമായി പോലീസ് ജീപ്പില്‍ കയറ്റി.

Police attack youth for drunken case, Kottayam, News, Local-News, Police, Attack, Crime, Criminal Case, Complaint, Police Station, Kerala

സ്‌റ്റേഷനിലെത്തിയപ്പോള്‍ എസ്. ഐ മൃഗീയമായി മര്‍ദിച്ചു. തലയ്ക്ക് പിന്‍ഭാഗത്ത് കൈ കൊണ്ട് മര്‍ദിക്കുകയും താഴെ വീണപ്പോള്‍ ഷൂസിട്ട് ചവിട്ടുകയും ചെയ്തു. മര്‍ദനം സഹിക്കാതെ കരഞ്ഞ് കാലു പിടിച്ചിട്ടും എസ്.ഐ സമ്മതിച്ചില്ല. പിന്നീട് നീളമുള്ള കമ്പിവടിക്ക് കൈത്തണ്ടയില്‍ അടിച്ച് കൈ ഒടിച്ചു. പിന്നീടു ചില പോലീസ് ഉദ്യോഗസ്ഥരെത്തി കമ്പിവടി എസ് ഐയില്‍ നിന്ന് പിടിച്ചു വാങ്ങുകയായിരുന്നുവെന്ന് അജയന്‍ പറഞ്ഞു.

തുടര്‍ന്ന് ഭാര്യയെ വിളിച്ചു വരുത്തി പറഞ്ഞു വിടുകയായിരുന്നു. എന്നാല്‍ മദ്യപിച്ച് വാഹനം ഓടിച്ചതിനാണ് ഇയാളെ പിടിച്ചതെന്നും പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനായി ജീപ്പില്‍ കയറ്റുവാന്‍ ശ്രമിച്ചപ്പോള്‍ ബലം പ്രയോഗിച്ച് കയറാതിരിക്കുവാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അല്ലാതെ ഇയാളെ മര്‍ദിച്ചിട്ടില്ലെന്നുമാണ് കുറവിലങ്ങാട് എസ് ഐ പറയുന്നത്.

Keywords: Police attack youth for drunken case, Kottayam, News, Local-News, Police, Attack, Crime, Criminal Case, Complaint, Police Station, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?