സച്ചിന് വിക്കറ്റ് തയ്യാറാക്കാന്‍ അറിയില്ല; കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ഉടമസ്ഥനായത് കൊണ്ടാണ് കൊച്ചിയില്‍ മത്സരം നടത്തുന്നതിനെ എതിര്‍ക്കുന്നതെന്നും കെ സി എ
തിരുവനന്തപുരം: (www.kvartha.com 22.03.2018) ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന് വിക്കറ്റ് തയ്യാറാക്കാന്‍ അറിയില്ലെന്നും കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ഉടമസ്ഥനായത് കൊണ്ടാണ് കൊച്ചിയില്‍ മത്സരം നടത്തുന്നതിനെ എതിര്‍ക്കുന്നതെന്നും കെ സി എ സെക്രട്ടറി ജയേഷ് ജോര്‍ജ് . മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളപ്പിറവി ദിനത്തില്‍ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഏകദിന മത്സരം കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടത്തുന്നതിനെ സച്ചിന്‍ എതിര്‍ത്തിരുന്നു. ഇതേതുടര്‍ന്നാണ് ജയേഷിന്റെ പ്രതികരണം.
ക്രിക്കറ്റ് മത്സരത്തിനായി സ്‌റ്റേഡിയം ഒരുക്കുമ്പോള്‍ ഫുട്‌ബോള്‍ ടര്‍ഫ് ഇല്ലാതാകുമെന്ന വാദം ഫുട്‌ബോളിനും ബാധകമാണ്. കൊച്ചിയിലെ സ്‌റ്റേഡിയം വളരെ വലുതാണ്. ക്രിക്കറ്റ് മത്സരം കൂടി കണക്കിലെടുത്താണ് സ്‌റ്റേഡിയം ഇത്രയും വലുതായി നിര്‍മിച്ചത്. ക്രിക്കറ്റ് നടക്കുന്നതോടൊപ്പം ഫുട്‌ബോളും നടക്കണമെന്ന് തന്നെയാണ് കെ.സി.എ ആഗ്രഹിക്കുന്നത്.
ഇന്ത്യ വിന്‍ഡീസ് മത്സരം തിരുവനന്തപുരത്ത് നടത്താനുള്ള തീരുമാനം താല്‍ക്കാലികമാണ്. കൊച്ചിയില്‍ ഇനിയും മത്സരങ്ങള്‍ നടത്തും. ഇത് സംബന്ധിച്ച് ശശി തരൂര്‍ എം.പിയുടെ നിലപാടിനേയും ജയേഷ് തള്ളിക്കളഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Thiruvananthapuram to host India-WI ODI, KCA criticises Sachin over wicket, Thiruvananthapuram, Sachin Tendulker, Media, Criticism, Kochi, Sports, Kerala, Trending.

Powered by Info News For You

Comments
Post a Comment