വ്യാപാരികളുടെ വാടക പ്രശ്നം; കെട്ടിടയുടമയെ മുട്ടുകുത്തിക്കാന്‍ പയ്യന്നൂരിലെ വ്യാപാരികള്‍ കോഴിക്കോട്ടേക്ക്
പയ്യന്നൂര്‍:(www.kvartha.com 21/03/2018) മുന്‍കാല പ്രാബല്യത്തോടെ ലക്ഷങ്ങളുടെ വാടക വര്‍ദ്ധനവ് ആവശ്യപെട്ട് നോട്ടീസ് നല്‍കിയ കെട്ടിടയുടമയുടെ നടപടിക്കെതിരെ വ്യാപാരി കുടുംബങ്ങള്‍ കെട്ടിടയുടമയുടെ കോഴിക്കോടുള്ള വീട്ടുപടിക്കല്‍ വ്യാഴാഴ്ച്ച സത്യാഗ്രഹ സമരം നടത്തും. വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെയാണ് കെട്ടിടയുടമയുടെ വീട്ടുപടിക്കല്‍ സത്യാഗ്രഹ സമരം നടത്തുന്നത്.
പതിറ്റാണ്ടുകളായി വ്യാപാരം ചെയ്യുന്ന പയ്യന്നൂര്‍ പഴയ ബസ്റ്റാന്റിന് സമീപത്തെ കെട്ടിടത്തിലെ 18 കച്ചവടക്കാരാണ് മുന്‍കാല പ്രാബല്യത്തോടെ ലക്ഷങ്ങള്‍ കെട്ടിടയുടമയ്ക്ക് നല്‍കണമെന്ന നിബന്ധനയെ തുടര്‍ന്ന് പ്രതിസന്ധിയിലായത്. വ്യാപാരികള്‍ കച്ചവടം അവസാനിപ്പിച്ചാലും ഭീമമായ തുക കുടിശ്ശികയായി അടച്ചിരിക്കണമെന്നും കെട്ടിടയുടമ ആവശ്യപ്പെടുന്നു. ഇതിനെതിരെ സര്‍വ്വകക്ഷി ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വ്യഴാഴ്ച്ച കെട്ടിടയുടമയുടെ കോഴിക്കോട് മാവൂര്‍ റോഡിലെ വ്യാപാര ഭവന് സമീപമുള്ള വീട്ടുപടിക്കല്‍ സത്യാഗ്രഹം നടത്തുന്നത്.
സത്യാഗ്രഹ സമരം വ്യഴാഴ്ച്ച രാവിലെ 10ന് കേരള വ്യാപാരി വ്യവസായ ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്‍ ഉദ്ഘാടനം ചെയ്യും.സംഘടനയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റി നേതാക്കളും ആക്ഷന്‍ കമ്മിറ്റി നേതാക്കളും സംസാരിക്കും. കെട്ടിടയുടമയുടെ ഭീഷണി നേരിടുന്ന വ്യാപാരികളും അവരുടെ കുടുംബാംഗങ്ങളും ആക്ഷന്‍ കമ്മിറ്റിയിലെ എല്ലാ രാഷ്ട്രീയ കക്ഷി നേതാക്കളുമുള്‍പ്പെടെ നൂറോളം പേരാണ് കോഴിക്കോട് നടക്കുന്ന സമരത്തില്‍ പങ്കെടുക്കുന്നതിനായി വ്യഴാഴ്ച്ച പുലര്‍ച്ചെ പയ്യന്നൂരില്‍നിന്നും യാത്ര തിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Payyannur, Kannur, Kerala, Inauguration, Merchants, Rental issue of traders; Traders in Payyanur will go Kozhikode to meet building owner

Powered by Info News For You

Comments
Post a Comment