ലജ്ജിപ്പിക്കുന്ന നാടേ! ബൈക്കിടിച്ച് തെറിപ്പിച്ച വയോധികയെ തിരിഞ്ഞുനോക്കാതെ യാത്രക്കാര്‍ ; നിരവധി വാഹനങ്ങള്‍ കടന്നുപോയെങ്കിലും ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ല, പോലീസ് എത്തുവോളം റോഡില്‍ ചോരയൊലിപ്പിച്ച് കിടന്നു
തിരുവനന്തപുരം: (www.kvartha.com 28.03.2018) സാക്ഷര കേരളത്തിന് അപമാനമായി മറ്റൊരു സംഭവം കൂടി. ബൈക്കിടിച്ച് വീണ 65കാരിയെ തിരിഞ്ഞു നോക്കാതെ യാത്രക്കാര്‍ പോവുന്നത് ഞെട്ടലോടെയാണ് കേരളം കണ്ടത്. തിരുവനന്തപുരം കടയ്ക്കാവൂരിലെ തിരക്കുള്ള റോഡില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. 65 കാരിയായ ഫിലോമിനയെന്ന സ്ത്രീയെയാണ് ബൈക്കിടിച്ച് വീണിട്ടും നാട്ടുകാര്‍ തിരിഞ്ഞു നോക്കാതിരുന്നത്. പതിനഞ്ച് മിനിറ്റോളമാണ് ഇവര്‍ റോഡില്‍ ചോരയൊലിപ്പിച്ച് കിടന്നത്.
വിവരം അറിഞ്ഞ് സംഭവസ്ഥലത്ത് എത്തിയ പോലീസിന്റെ നിര്‍ദേശപ്രകാരമാണ് ഒടുവില്‍ ഇവരെ നാട്ടുകാര്‍ ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിനിടെ സര്‍ക്കാര്‍ വാഹനം ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ അതുവഴി കടന്ന് പോയെങ്കിലും ആരും സഹായിക്കാന്‍ തയ്യാറായില്ല. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അടുത്തുള്ള സി സി ടി വി യില്‍ നിന്നും ലഭിച്ചു. ഈ ദൃശ്യങ്ങളില്‍ നിന്നും ഇടിച്ച ബൈക്ക് യാത്രക്കാരനായ ആറ്റിങ്ങല്‍ സ്വദേശി അരുണിനെ പോലീസ് അറസ്റ്റ് ചെയ്തു. എ എന്‍ ഐ ടി വിയാണ് ദൃശ്യങ്ങളും വീഡിയോയും പുറത്തുവിട്ടത്.
Keywords: Shocking! Video footage showing 65-year-old accident victim mercilessly left on road in Kerala, Thiruvananthapuram, News, CCTV, Video, Police, Woman, Hospital, Treatment, Kerala.
#WATCH Kadakkavoor:A 65-year-old woman hit by a vehicle kept lying injured on a busy road for several minutes, was later taken to hospital in a Police car. The accused driver has been arrested #Kerala (video source: unverified) pic.twitter.com/WAr719Wr7P— ANI (@ANI) March 28, 2018
Powered by Info News For You

Comments
Post a Comment