'മാണിക്യാ മലര്‍...' ആസ്വാദകര്‍ നെഞ്ചേറ്റിയ ഗാനത്തെ തെറ്റായി വ്യാഖ്യാനിക്കുന്നവരോട്
(www.kvartha.com 10.03.2018) മുഹമ്മദ് നബിയും ഖദീജ ബീവിയും തമ്മിലുള്ള ''മാണിക്യ മലരായ'' പ്രേമഗാനം ഇവിടെ പാടി തുടങ്ങിയിട്ട് കാലം ഏറേയായി. ആ ഗാനം കേട്ട എത്രയോ പേര്‍ അതിലെ പ്രേമരംഗം ഭാവനയില്‍ കണ്ടു കാണും. ഇപ്പോള്‍ 'അഡാര്‍ ലൗ' സിനിമയില്‍ പ്രസ്തുത ഗാനം ചിത്രീകരിച്ചതിന്റെ പേരില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നവര്‍ക്ക് ആ ഗാനരംഗം ഭാവനയില്‍ കണ്ടവരെ എന്തു ചെയ്യാന്‍ പറ്റും?
സിനിമ പിടിക്കുന്നവര്‍ പണത്തിനു വേണ്ടി ഏതു വഴിയും സ്വീകരിക്കേണ്ടി വരും എന്നത് ഒരു സത്യമാണ്. ഇത്തരക്കാര്‍ ഒരു കാര്യം ഓര്‍ത്തിരിക്കേണ്ടതുണ്ട്. നമ്മുടെ ചില വിശ്വാസങ്ങള്‍ വൈദ്യുതി പോലെയാണ്. തൊട്ടാല്‍ കാര്യം പോകുക തന്നെ. മരമറിഞ്ഞ് വള്ളി വെക്കലാണ് ഭൂഷണം.
1979ല്‍ അനുപമ ജ്വല്ലറി ഉദ്ഘാടനം ചെയ്യാന്‍ അബുദാബിയില്‍ വന്ന രാമു കാര്യാട്ടിനോട് ഒരു സിനിമ പിടിക്കാനുള്ള ആഗ്രഹം ഞാന്‍ പ്രകടിപ്പിച്ചു. ജാതി വ്യവസ്ഥിതിക്ക് എതിരുള്ളതാണ് എന്റെ സിനിമാകഥ. പൂണൂല്‍ക്കാരന്റെ മകള്‍ ചെരിപ്പ് കുത്തിയുടെ മകന്റെ കരവലയത്തില്‍ ഒതുങ്ങുന്നു. പൂണൂല്‍ക്കാരന്‍ മാന്യത്വം കണക്കിലെടുത്ത് സ്വയം വെടിവെച്ച് മരിക്കുന്നു. മകള്‍ അച്ഛന്റെ മാറില്‍ കിടക്കുന്ന പൂണൂല്‍ പൊട്ടിച്ചെടുത്ത് ഭര്‍ത്താവായി സ്വീകരിച്ച ചെരിപ്പ് കുത്തിയെ കൊണ്ട് ഒരു ചെരിപ്പ് തുന്നിക്കുന്നു. ഇതാണ് എന്റെ ചെരിപ്പ് എന്ന സിനിമകഥ.
ശ്രദ്ധാപൂര്‍വ്വം താടിക്ക് കൈ കൊടുത്ത് കൊണ്ട് കഥ കേട്ട രാമു കാര്യാട്ടിന്റെ മറുപടി: 'കഥ ആദര്‍ശ സുന്ദര മനോഹരം തന്നെ, പക്ഷേ ഇത്തരത്തില്‍ ഒരു സിനിമ എടുത്ത് പ്രദര്‍ശിപ്പിച്ചാല്‍ കേരളത്തില്‍ ഒറ്റ തിയേറ്ററുകള്‍ പോലും കാണില്ല. എല്ലാം ചാരമായിരിക്കും.
രാമു കാര്യാട്ട് പറഞ്ഞതിന്റെ അര്‍ത്ഥം 'മാണിക്യ മലരായ'... പോലുള്ളവയേ നോവിക്കരുത് എന്നല്ലേ!..
എ ബെണ്ടിച്ചാല്‍

Keywords: Article, Song, film, Controversy, A Bendichal, Manikya Malaraya Poovi and controversy.
Powered by Info News For You

Comments
Post a Comment