എന്റെ മകനുണ്ടായ അനുഭവം മറ്റൊരു കുട്ടിക്കും ഉണ്ടാകരുതെന്ന് വിദ്യാഭ്യാസ മന്ത്രിയോട് ജസീമിന്റെ പിതാവ്; വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കുട്ടികളെ ലഹരിക്കടിമയാക്കുന്നവര്‍ക്കെതിരെ നടപടി കൈക്കൊള്ളണമെന്നും ആവശ്യം

കാസര്‍കോട്: (www.kasargodvartha.com 17.03.2018) എന്റെ മകനുണ്ടായ അനുഭവം മറ്റൊരു കുട്ടിക്കും ഉണ്ടാകരുതെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിനോട് ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജസീമിന്റെ പിതാവ് ജാഫര്‍ ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസില്‍ വിദ്യാഭ്യാസ മന്ത്രിയെ നേരിട്ട് കണ്ടാണ് ഇത് സംബന്ധിച്ച് ജാഫര്‍ പരാതി നല്‍കിയത്. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കുട്ടികളെ ലഹരിക്കടിമയാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളണമെന്നും ജാഫര്‍ പരാതിയില്‍ ആവശ്യപ്പെട്ടു.

രണ്ടാഴ്ച മുമ്പാണ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ ജസീമിനെ ഓവുചാലില്‍ മരിച്ച നിലയില്‍ കളനാട് റെയില്‍വെ ട്രാക്കില്‍ കണ്ടെത്തിയത്. ജില്ലയിലെ പല സ്‌കൂളുകളും കേന്ദ്രീകരിച്ച് കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗവും വ്യാപകമായ വില്‍പ്പനയും നടന്നുവരുന്നുണ്ട്. ഇത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ജാഫര്‍ പരാതിയില്‍ ആവിശ്യപ്പെട്ടു.

Kasaragod, Kerala, News, Father, Guest-house, Complaint, Death, Education minister, Jaseem's death; Father submits petition.

ജാസിം മരിക്കാനിടയായ സംഭവത്തില്‍ കാരണക്കാരായ മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നും ഇക്കാര്യത്ത്ില്‍ ഇടപെടല്‍ നടത്തണമെന്നും ജാഫര്‍ ആവശ്യപ്പെട്ടു. എനിക്ക് മകനെ എനിക്ക് നഷ്ടപ്പെട്ടു. എന്റെ മകന് ഉണ്ടായ അനുഭവം മറ്റൊരു കുട്ടിക്കും ഉണ്ടാവരുത് എന്നാണ് ജാഫര്‍ മന്ത്രിയോട് ആവശ്യപ്പെട്ടത്.

ജാസിം കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ നേരിട്ട് വിളിച്ച് നടപടികള്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെടുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. സാമൂഹ്യ പ്രവര്‍ത്തകരായ കെ.എസ് സാലി കീഴൂര്‍, റിഫായി തിരുവക്കോളി, കബീര്‍ മാങ്ങാട് എന്നിവരും മന്ത്രിയെ കാണാന്‍ ജാഫറിനൊപ്പം ഉണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Father, Guest-house, Complaint, Death, Education minister, Jaseem's death; Father submits petition.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?