വിവാഹ വാഗ്ദാനം നല്‍കി പീഡനം: യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കുറ്റപത്രം സമര്‍പിച്ചു
ചെറുപുഴ:(www.kvartha.com 27/03/2018) വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ പോലീസ് കുറ്റപത്രം സമര്‍പിച്ചു. ചെറുപുഴയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയായ ഇരുപത്തിമൂന്ന്കാരിയുടെ പരാതിയിലാണ് യൂത്ത്കോണ്‍ഗ്രസ് ചെറുപുഴ മണ്ഡലം കമ്മിറ്റി ഭാരവാഹിയായ പുളിങ്ങോം പാലാത്തട്ടത്തെ മിദ്ലാജി(25)നെതിരെ പയ്യന്നൂര്‍ ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ എം.പി.ആസാദ് പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
വിവാഹവാഗ്ദാനം നല്‍കി 2017ഒക്ടോബറില്‍ വീടിന് സമീപത്ത് വെച്ച് കാറിലും മറ്റു സ്ഥലങ്ങളിലും കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി. യുവതി പരാതിപെട്ടതോടെ വിദേശത്തേക്ക് കടന്ന ഇയാള്‍ അഭിഭാഷകന്‍ മുഖേന ഹൈക്കോടതിയില്‍നിന്നും മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്ന ഉപാധിയോടെയായിരുന്നു മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. യുവതിയുടെ പരാതിയിലുള്ള അന്വേഷണം പൂര്‍ത്തീകരിച്ച ശേഷമാണ് പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Cheating, Molestation, Kerala, Complaint, Youth Congress, Court, High Court, Police,Molestation case: Charge sheet file against youth congress leader

Powered by Info News For You

Comments
Post a Comment