കോൺഗ്രസ് പ്രസിഡന്റുമാരുടെ രാജി തുടരുന്നു; രാജ് ബബ്ബാറും രാജിക്കത്ത് നൽകി
ലഖ്നൗ: (www.kvartha.com 21.03.2018) ഗോവ കോൺഗ്രസ് പ്രസിഡന്റിന് പിന്നാലെ യുപി കോൺഗ്രസ് പ്രസിഡന്റ് രാജ് ബബ്ബാറും രാജിക്കത്ത് നൽകി. എന്നാൽ രാജി നേതൃത്വം സ്വീകരിച്ചിട്ടില്ല.
പാർട്ടി നേതൃത്വം രാജി സ്വീകരിക്കുന്നതുവരെ രാജ് ബബ്ബാർ പ്രസിഡന്റായി തന്നെ തുടരും. ബ്രാഹ്മണ സമുദായത്തിൽ നിന്നുള്ളയാളെ അടുത്ത പ്രസിഡന്റായി തിരഞ്ഞെടുക്കുമെന്നാണ് റിപോർട്ട്. ജിതിൻ പ്രസാദ്, രാജേഷ് മിശ്ര, ലളിതേഷ്പദി ത്രിപാഠി എന്നിവരെയാകും ഇതിനായി പരിഗണിക്കുക.
ഗുജറാത്തിലേതുപോലെ ഒരു പ്രസിഡന്റും നാല് വൈസ് പ്രസിഡന്റുമാരുമായിരിക്കും ചുമതലയേൽക്കുക. ഓരോ വൈസ് പ്രസിഡന്റിനും ഓരോ ഭാഗങ്ങൾ ചുമതലപ്പെടുത്തി കൊടുക്കും.
36 മണിക്കൂറിനുള്ളിൽ രാജിവെച്ച മൂന്നാമത്തെ നേതാവാണ് രാജ് ബബ്ബാർ. ഗുജറാത്തിൽ ഭാരത് സിംഗ് സോളാങ്കി, ഗോവ പി സി സി ശാന്താറാം നായിക് എന്നിവരാണ് മുൻപ് രാജിവെച്ചവർ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: There is a possibility that on the lines of Gujarat, Congress UP unit will have one president and four vice presidents. Each VP will have his own zone wherein theyll work, said sources.
Keywords: National, Congress, Raj Babbar

Powered by Info News For You

Comments
Post a Comment