തളങ്കര സ്വദേശിയായ യുവാവ് ഖത്തറില്‍ കഞ്ചാവുമായി കസ്റ്റംസ് പിടിയില്‍: ചതിയില്‍പെടുത്തിയത് അമ്മാവന്റെ മകന്‍
കാസര്‍കോട് (www.evisionnews.co): ജോലി ആവശ്യാര്‍ത്ഥം ഖത്തറിലെത്തിയ തളങ്കര തെരുവത്ത് സ്വദേശി കഞ്ചാവുമായി ഖത്തര്‍ കസ്റ്റംസിന്റെ പിടിയിലായി. തളങ്കര തെരുവത്ത് കോയാസ് ലൈനിലെ അബൂബക്കറിന്റെ മകന്‍ നിഷാദാണ് (26) ഖത്തര്‍ വിമാനത്താവളത്തില്‍ കസ്്റ്റംസിന്റെ പിടിയിലായത്. ബംഗളൂരുവിലെ കച്ചവടം താറുമാറായതോടെ ഖത്തറിലെ സുഹൃത്തുമായി ബിസിനസ് ആഗ്രഹിച്ചാണ് നിഷാദ് ഖത്തറിലേക്ക് വിമാനം കയറിയത്. ഒരാഴ്ച മുമ്പാണ് നിഷാദ് ബംഗളൂരു എയര്‍പോര്‍ട്ട് വഴി ഖത്തറിലേക്ക് പുറപ്പെട്ടത്. ഈ സമയം നിഷാദിന്റെ അമ്മാവന്റെ മകനും കാഞ്ഞങ്ങാട് സ്വദേശിയുമായ ഫൈസല്‍ എന്നയാള്‍ എയര്‍പോര്‍ട്ടില്‍ വെച്ച് ഒരു പൊതി സുഹൃത്തിനെ ഏല്‍പ്പിക്കണമെന്ന് പറഞ്ഞ് നിഷാദിനെ ഏല്‍പ്പിക്കുകയായിരുന്നു.
ഖത്തറിലെ സുഹൃത്ത് മുഖേനെയാണ് നിഷാദ് പിടിയിലായ വിവരം നാട്ടിലുള്ള ബന്ധുക്കള്‍ അറിയുന്നത്. ഖത്തറിലേക്ക് പോയ മകന്‍ തിരിച്ചുവിളിക്കാത്തതിനാല്‍ വീട്ടുകാര്‍ ഖത്തറിലുള്ള പരിചയക്കാരന്‍ മുഖാന്തിരം നടത്തിയ അന്വേഷണത്തിലാണ് നിഷാദ് കഞ്ചാവുമായി പിടിയിലായതിന്റെ പേരില്‍ ജയിലിലായിരിക്കുന്ന ഞെട്ടിക്കുന്ന വിവരം അറിഞ്ഞത്. ഗള്‍ഫിലേക്ക് കഞ്ചാവ് കടത്തിയതിന് നിരവധി യുവാക്കള്‍ ഇതിനകം വഞ്ചിക്കപ്പെട്ട് ജയിലിലടക്കപ്പെട്ടിട്ടുണ്ട്.
Powered by Info News For You

Comments
Post a Comment