ലാന്റ് ചെയ്യുന്നതിനിടെ പാസഞ്ചര്‍ വിമാനം തകര്‍ന്നുവീണു: നിരവധി മരണം
കാഠ്മണ്ഡു (www.evisionnews.co): നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ വിമാനം തകര്‍ന്ന് വീണ് നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍ വേയിലാണ് ബംഗ്ലാദേശില്‍ നിന്നുള്ള പാസഞ്ചര്‍ വിമാനം തകര്‍ന്നു വീണത്. ധാക്കയില്‍ നിന്നുള്ള വിമാനം കാഠ്മണ്ഡുവില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിടുന്ന ചിത്രങ്ങള്‍ പ്രകാരം വലിയ അപകടമാണ് നടന്നിനിരിക്കുന്നതെന്നാണ് കരുതപ്പെടുന്നത്. വിമാനം തകര്‍ന്നതിന് പിന്നാലെ കനത്ത പുകപടലങ്ങളും കാഠ്മണ്ഡു വിമാനത്താവളത്തില്‍ നിറഞ്ഞു. 78 യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. 72 പേര്‍ വിമാനത്തിലുണ്ടായിരുന്നുവെന്നാണ് കണക്കാക്കുന്നത്. തീയണയ്ക്കാന്‍ അഗ്‌നിശ്മനസേന പരിശ്രമിക്കുന്നതായി പ്രാദേശിക വാര്‍ത്താ സൈറ്റായ മൈ റിപ്പബ്ലിക്ക റിപ്പോര്‍ട്ട് ചെയ്തു.
Powered by Info News For You

Comments
Post a Comment