വീട്ടില്‍ തനിച്ചു താമസിക്കുന്നയാളെ ചോരയില്‍ കുളിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
കാഞ്ഞങ്ങാട്: (www.kasargodvartha.com 09.03.2018) വീട്ടില്‍ തനിച്ചു താമസിക്കുന്നയാളെ ചോരയില്‍ കുളിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. പടന്നക്കാട് അനന്തംപള്ള ജംഗ്ഷനിലെ പ്രഭാകരന്‍ (65) ആണ് മരിച്ചത്. വീട്ടില്‍ തനിച്ചു താമസിക്കുന്ന പ്രഭാകരനെ വെള്ളിയാഴ്ച ഉച്ചയോടെയാണ് രക്തത്തില്‍ കുളിച്ച നിലയില്‍ വീട്ടിനകത്ത് കണ്ടെത്തിയത്.
വീടിന്റെ വാതില്‍ തുറന്നുകിടക്കുന്നത് കണ്ട് ഇതുവഴി നടന്നുപോകുന്നയാള്‍ നോക്കിയപ്പോഴാണ് പ്രഭാകരനെ തറയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടിലിലും തറയിലും ചോര തളംകെട്ടിക്കിടക്കുകയായിരുന്നു. പ്രഭാകരന്‍ ഇടയ്ക്ക് രക്തം ഛര്‍ദിക്കാറുള്ളതായി പറയപ്പെടുന്നു. മരണത്തില്‍ സംശയം ഉയര്‍ന്നതിനാല്‍ ഹൊസ്ദുര്‍ഗ് എസ് ഐ വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടിലൂടെ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Top-Headlines, Death, Deadbody, Man found dead in house
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment