ബി.എസ്.എന്‍.എല്‍ ഗോഡൗണില്‍ നിന്നും ചെമ്പുകമ്പി അടിച്ചുമാറ്റിയത് ഓഫീസിലെ താല്‍കാലിക ജീവനക്കാരന്‍

 
കാസര്‍കോട് (www.evisionnews.co): ബി.എസ്.എന്‍.എല്‍ ഗോഡൗണില്‍ നിന്നും ചെമ്പുകമ്പി മോഷ്ടിച്ച സംഭവത്തില്‍ ഓഫീസിലെ തന്നെ താത്കാലിക ജീവനക്കാരനെ പിടിയില്‍. മീപ്പുഗിരിയിലെ നാരായണനെ (42)യാണ് കാസര്‍കോട് ടൗണ്‍ എസ്.ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്.
കഴിഞ്ഞ മാസം 22നാണ് കാസര്‍കോട് ബി.എസ്.എന്‍.എല്‍ ഭവനില്‍ നിന്നും 15,000 രൂപ വിലവരുന്ന ചെമ്പുകമ്പി മോഷണം പോയത്. പൊലീസ് അന്വേഷണത്തിനിടെ കഴിഞ്ഞ ദിവസം രാത്രി കസ്റ്റഡിയിലെടുത്ത നാരായണനെ ചോദ്യം ചെയ്തപ്പോള്‍ മോഷണ വിവരം പുറത്തുവരികയായിരുന്നു.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?