സുധാകരനെതിരെ ആഞ്ഞടിച്ച് ഇ പി ജയരാജന്‍: അന്ന് കൊല്ലാന്‍ നോക്കിയത് പിണറായിയെ, കിട്ടാതായപ്പോള്‍ തനിക്കുനേരെ തിരിഞ്ഞു, വായില്‍തോന്നിയതെന്തും വിളിച്ചുപറയുന്ന രാഷ്ട്രീയ ക്രിമിനലെന്നും വിമര്‍ശനം

കണ്ണൂര്‍: (www.kvartha.com 02.03.2018) മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനെതിരെ ആഞ്ഞടിച്ച് ഇ.പി. ജയരാജന്‍. സുധാകരന്‍ മാനസികനില തെറ്റിയതുപോലെയാണു സംസാരിക്കുന്നതെന്നും കേസില്ലെന്നു പറയുന്നതു കള്ളമാണെന്നും ജയരാജന്‍ തുറന്നടിച്ചു.

ഗൂഢാലോചനക്കേസ് ഇതുവരെയും വിചാരണക്കെടുത്തിട്ടില്ല. അന്നു പ്രധാനലക്ഷ്യം പിണറായി വിജയനായിരുന്നു. കിട്ടാതായപ്പോള്‍ തനിക്കുനേരെ തിരിഞ്ഞു. എന്തും വായില്‍തോന്നി വിളിച്ചുപറയുന്ന രാഷ്ട്രീയ ക്രിമിനലാണു സുധാകരനെന്നും ഇ.പി. ജയരാജന്‍ കുറ്റപ്പെടുത്തി.

EP Jayarajan On K Sudhakaran, Kannur, Congress, News, Criticism, Conspiracy, Politics, Criminal Case, attack, CPM, RSS, Kerala

സിപിഎം - ആര്‍എസ്എസ് അക്രമത്തിനു തുടക്കം കുറിച്ച നേതാവാണു പിണറായി വിജയനെന്നായിരുന്നു കഴിഞ്ഞദിവസം സുധാകരന്‍ പറഞ്ഞത്. തെരുവില്‍ കള്ളുകുടിച്ചതു പോലെയാണു നാല്‍പാടി വാസു വധത്തെക്കുറിച്ചു മുഖ്യമന്ത്രി സംസാരിക്കുന്നത്. താന്‍ പോലീസുകാരന്റെ തോക്ക് വാങ്ങി വെടിവച്ചെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണെന്നും നിയമസഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രി മാപ്പു പറയണമെന്നും സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് ജയരാജന്റെ വിമര്‍ശനം.

Keywords: EP Jayarajan On K Sudhakaran, Kannur, Congress, News, Criticism, Conspiracy, Politics, Criminal Case, attack, CPM, RSS, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?