കണ്ണൂരില്‍ സ്ഥാപിച്ച കൊലവിളി ഫ് ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശം

കണ്ണൂര്‍: (www.kvartha.com 10.03.2018) കണ്ണൂരില്‍ സ്ഥാപിച്ച കൊലവിളി ഫ് ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശം. അരോചകവും ബീഭത്സവുമായ ചിത്രങ്ങള്‍ പതിച്ച മുഴുവന്‍ ഫ് ളക്‌സുകളും നീക്കം ചെയ്യാന്‍ ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രം പോലീസ് സ്‌റ്റേഷനുകളിലേക്കു നിര്‍ദേശം നല്‍കി.

ഇതേതുടര്‍ന്ന് ചില പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഫ് ളക്‌സുകള്‍ നീക്കിത്തുടങ്ങി. വഴിയരികിലെ ഇത്തരം ചിത്രങ്ങള്‍ കുട്ടികളിലും സ്ത്രീകളിലും ഗുരുതര മാനസിക പ്രശ്‌നങ്ങളുണ്ടാക്കുന്നതായുള്ള പരാതി ലഭിച്ചതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഇതേത്തുടര്‍ന്നു ജില്ലാ ഭരണകൂടവുമായി കൂടിയാലോചന നടത്തിയതിനു ശേഷമാണു ഫ് ളക്‌സുകള്‍ നീക്കാന്‍ ധാരണയായത്.

DGP ordered to removal of flux boards in Kannur, Kannur, News, Politics, Crime, Criminal Case, Flex boards, Women, Children, Kerala

അതേസമയം പരിപാടികളുടെ ഭാഗമായി സ്ഥാപിച്ച ഫ് ളക്‌സുകളോ ബോര്‍ഡുകളോ നീക്കം ചെയ്യില്ലെന്നും മേധാവി വ്യക്തമാക്കി. സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും ചിത്രങ്ങള്‍ സഹിതം വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ വഴിനീളെ ഫ് ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും സമീപത്തു പോലും ഇത്തരത്തിലുള്ള കൊലവിളി ഫ് ളക്‌സുകള്‍ സ്ഥാപിച്ചതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്.

ഇതേത്തുടര്‍ന്നാണു പോലീസ് അടിയന്തരമായി വിഷയത്തില്‍ ഇടപെട്ടത്. ഏറ്റവും കൂടുതല്‍ ഫ് ളക്‌സുകള്‍ സ്ഥാപിച്ച കണ്ണൂര്‍ ജില്ലാ ആസ്ഥാനത്തെ ഫ് ളക്‌സുകള്‍ രണ്ടു ദിവസത്തിനുള്ളില്‍ നീക്കം ചെയ്യുമെന്നു കണ്ണൂര്‍ ടൗണ്‍ പോലീസ് അറിയിച്ചു. നേരത്തേ ചക്കരക്കല്‍, മയ്യില്‍ പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ ഇത്തരത്തിലുള്ള ഫ് ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: DGP ordered to removal of flux boards in Kannur, Kannur, News, Politics, Crime, Criminal Case, Flex boards, Women, Children, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?